

വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ എസ്റ്റാര്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 1800 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നായ എസ്സാര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിക്ഷേപിക്കുന്ന 1800 കോടി ഡോളറില്‍ 1500 കോടി ഡോളറും സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണത്തിനാണ് വിനിയോഗിക്കുക.
എസ്സാര്‍ ഗ്രൂപ്പ് ഉടമകളായ റൂയിയ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഓവല്‍ ഓഫീസില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. എസ്റ്റാറിന്റെ അമേരിക്കന്‍ അനുബന്ധ സ്ഥാപനമായ മെസാബി മെറ്റാലിക്‌സ് ആണ് പ്ലാന്റ് നിര്‍മ്മിക്കുക. മിനസോട്ടയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഇരുമ്പയിര് ആണ് ഇതിന് ഉപയോഗിക്കുക. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ആയിരിക്കും ഇതെന്ന് ട്രംപ് പറഞ്ഞു.
2030ല്‍ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പ്ലാന്റ് പൂര്‍ണശേഷിയില്‍ എത്തിയാല്‍ പ്രതിവര്‍ഷം ഒരു കോടി ടണ്‍ സ്റ്റീല്‍ ആണ് ഉല്‍പ്പാദിപ്പിക്കുക. സ്റ്റീല്‍ ഉല്‍പ്പാദനത്തിന്റെ മുഴുവന്‍ പ്രക്രിയയും അമേരിക്കയില്‍ തന്നെയായിരിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates