മുംബൈ: രാജ്യത്ത് റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കം. പരീക്ഷണാടിസ്ഥാനത്തിൽ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ആരംഭിക്കുന്നത്. മുംബൈ, ഡൽഹി, കൊൽക്കത്ത, വാരാണസി നഗരങ്ങളിലാണ് സേവനങ്ങൾക്ക് തുടക്കമിടുന്നത് റിലയൻസ് അറിയിച്ചു.
ദസറയുടെ ശുഭ അവസരത്തിൽ തങ്ങളുടെ 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ആരംഭിക്കുമെന്നാണ് റിലയൻസ് ജിയോ വ്യക്തമാക്കിയത്. ഡിജിറ്റൽ സൊസൈറ്റിയായി ഇന്ത്യയുടെ പരിവർത്തനം വേഗത്തിലാക്കുക എന്നതാണ് 425 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ജിയോയുടെ ദൗത്യമെന്ന് കമ്പനി പറയുന്നു.
2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ നേരത്തെ അറിയിച്ചിരുന്നു. അടുത്ത തലമുറ കണക്റ്റിവിറ്റി സാങ്കേതിക വിദ്യയേക്കാള്‍ വളരെയേറെയാണ് 5 ജി സേവനങ്ങള്‍. 21ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകളുടെ മുഴുവന്‍ സാധ്യതകളും തുറന്നിടുന്ന അടിസ്ഥാന സാങ്കേതികവിദ്യയാണിതെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
