സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; നിരക്കില്‍ മാറ്റമില്ല

യുഎസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകം ഉറ്റുനോക്കുകയാണ്
GOLD RATE KERALA
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലഫയല്‍
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,07,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 2360 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് വര്‍ധിച്ചത്. 13,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ് സ്വര്‍ണത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയേറ്റതോടെ ഡോളര്‍ ദുര്‍ബലമായതും ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണത്തിന് കരുത്തായത്.

യുഎസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം യുദ്ധം അവസാനിപ്പിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച വിജയിച്ചാല്‍ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ ഇടയാക്കും. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

GOLD RATE KERALA
പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ്; യോഗ്യതയും അപേക്ഷിക്കേണ്ടതും ഇങ്ങനെ...
GOLD RATE KERALA
ഞെട്ടേണ്ട.... റോഡിലുടെ ഓടും, ആകാശത്തിലൂടെ പറക്കും; യുഎഇക്കാർക്ക് പറക്കും കാർ സ്വന്തമാക്കാം (വിഡിയോ)
GOLD RATE KERALA
റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു
Summary

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER