നൂറ് രൂപ കൈയില്‍ ഉണ്ടോ?, കെഎസ്എഫ്ഇയുടെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം, ഉയര്‍ന്ന പലിശ; ചിട്ടിയില്‍ അംഗമായവര്‍ക്ക് കൂടുതല്‍ നേട്ടം

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ, നിക്ഷേപത്തിന് 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്
KSFE
കെഎസ്എഫ്ഇ സുഗമ നിക്ഷേപ പദ്ധതി file
Edited By:
Updated on
1 min read

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ, നിക്ഷേപത്തിന് 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. എന്നാല്‍ വെറുമൊരു ചിട്ടിക്കമ്പനി എന്ന നിലയിലല്ല കെഎസ്എഫ്ഇ വളരുന്നത്. ഇവിടെ വായ്പാ സൗകര്യങ്ങളും നിക്ഷേപ പദ്ധതികളുമുണ്ട്.

കെഎസ്എഫ്ഇയ്ക്ക് സേവിങ്‌സ് അക്കൗണ്ട് പോലെയുള്ള ഒരു നിക്ഷേപ സ്‌കീമും ഉണ്ട്. ഇതിന്റെ പേര് സുഗമ നിക്ഷേപ പദ്ധതി എന്നാണ്. പ്രവര്‍ത്തിക്കുന്നത് ഒരു സേവിങ്‌സ് അക്കൗണ്ട് പോലെയാണെങ്കിലും പ്രതിവര്‍ഷം 4.50 ശതമാനം പലിശ ലഭിക്കും. ചിട്ടി തവണകള്‍ അടയ്ക്കുന്നതിനും സ്ഥിര നിക്ഷേപങ്ങളിലെ പ്രതിമാസ പലിശ മാറ്റുന്നതിനും മറ്റ് ദൈനംദിന ഇടപാടുകള്‍ക്കും ഈ പദ്ധതി സുരക്ഷിതമായ ഒരു മാര്‍ഗമാണ്.

മറ്റു ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ടുകള്‍ സാധാരണയായി 3.50 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഈ നിക്ഷേപ പദ്ധതി പലിശ നല്‍കുന്നത്. 100 രൂപ ഉണ്ടെങ്കില്‍ ഇവിടെ നിക്ഷേപം നടത്താവുന്നതാണ്. ഈ പദ്ധതിയില്‍ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്. മറ്റു സേവിങ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച് സുഗമ നിക്ഷേപ പദ്ധതിയില്‍ ബാലന്‍സ് തുക വളരെ കുറവാണ്. കൃത്യമായി പലിശ ഉറപ്പാക്കണമെങ്കില്‍ മിനിമം ബാലന്‍സ് 250 രൂപയില്‍ നിര്‍ത്തണം. എങ്കിലും പെട്ടെന്നൊരു സാമ്പത്തിക ആവശ്യം വരുമ്പോള്‍ ഏത് കെഎസ്എഫ്ഇ ശാഖയില്‍ നിന്നും ഈ പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഒരു ദിവസം സുഗമ നിക്ഷേപ പദ്ധതിയില്‍ നിന്നും 19999 രൂപ വരെയാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്.

ചിട്ടിയില്‍ അംഗമായവര്‍ക്ക് സുഗമ നിക്ഷേപ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. നറുക്കിലൂടെ മുഴുവന്‍ തുകയും ലഭിച്ച വ്യക്തിയാണെങ്കില്‍ തുടര്‍ന്നുള്ള തിരിച്ചടവ് തുക എത്രയാണെന്ന് കണക്കാക്കി അത് സുഗമ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. അങ്ങനെ നിക്ഷേപിച്ചാല്‍ ഓരോ മാസവും തിരിച്ചടവ് തുക കൃത്യമായി ചിട്ടിയിലേക്ക് ക്രെഡിറ്റാവുന്നതാണ്. ഒപ്പം ആ തുകയ്ക്ക് പലിശയും ലഭിക്കും.

KSFE
വിപണിയില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; ലാര്‍ജ് ക്യാപും മിഡ് ക്യാപും സ്‌മോള്‍ ക്യാപും തമ്മിലുള്ള വ്യത്യാസമെന്ത്?
KSFE
ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ 'സ്വന്തമാവില്ല'; ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്
Summary

ksfe sugama investment scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com