സുഹൃത്തിന് പണം കടം കൊടുത്തിട്ട് കിട്ടിയില്ലേ? കേസിന് പോയിട്ട് കാര്യമുണ്ടോ, യുഎഇയില്‍ നിയമം ഇങ്ങനെ

Lent money to a friend but no repayment? what UAE law says
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

അബാദാബി: സുഹൃത്തിനോ, സഹപ്രവര്‍ത്തകനോ പണം കടമായി കൊടുക്കുന്നത് സാധാരണമാണ്. എന്നാല്‍ കൊടുത്ത പണം തിരികെ കിട്ടിയില്ലെങ്കിലോ? ഈ സാഹചര്യത്തില്‍ പണം തിരിച്ചു വാങ്ങാന്‍ യുഎഇയില്‍ നിയമപരമായ അവകാശമുണ്ടോ? പണം കൊടുത്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളുവെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ ആണെങ്കില്‍ പോലും, പണം കൈമാറുന്നതിന് മുന്‍പ് അതിന് രേഖാമുലുമുള്ള തെളിവ് വേണം. ഇരു കക്ഷികളും ഒപ്പിട്ട ഒരു കരാറോ, അല്ലെങ്കില്‍ തുകയെക്കുറിച്ചും തിരിച്ചടവ് വ്യവസ്ഥകളെക്കുറിച്ചും വാട്സ്ആപ്പിലൂടെ അയച്ച സന്ദേശമോ കോടതിയില്‍ തെളിവായി ഉപയോഗിക്കാം.

സിവില്‍, വാണിജ്യ ഇടപാടുകളിലെ തെളിവുകള്‍ സംബന്ധിച്ച 2022-ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ 35 പ്രകാരം, 50,000 ദിര്‍ഹത്തില്‍ കൂടുതല്‍ വരുന്ന ഇടപാടുകള്‍ക്ക് സാധാരണയായി രേഖാമൂലമുള്ള തെളിവുകള്‍ ആവശ്യമാണ്. ഈ പരിധിയില്‍ താഴെയുള്ള തുകകളുടെ കാര്യത്തില്‍, ഡിജിറ്റല്‍ സന്ദേശങ്ങളും ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകളും ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ മതിയാകും.

എന്തൊക്കെയാണ് തെളിവായി പരിഗണിക്കുക?

കടം വാങ്ങിയ വ്യക്തി തുക തിരികെ നല്‍കുമെന്ന് സമ്മതിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്ന വാട്സ്ആപ്പ് സംഭാഷണങ്ങള്‍ യുഎഇ കോടതികളില്‍ തെളിവായി സ്വീകരിക്കും. ഒരു പ്രത്യേക തീയതിയില്‍ കൃത്യമായ തുക കൈമാറിയെന്ന് കാണിക്കുന്ന ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ക്കും വിലയുണ്ട്. ഔദ്യോഗിക കരാര്‍ ഇല്ലെങ്കില്‍ പോലും, സന്ദേശങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും തുടര്‍ച്ചയായ രേഖകള്‍ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാം.

യാതൊരുവിധ രേഖകളോ ഡിജിറ്റല്‍ തെളിവുകളോ ഇല്ലാതെ, വ്യക്തിപരമായ വിശ്വാസത്തിന്റെ പുറത്ത് കടം നല്‍കുന്നത് തെറ്റാണ്. ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ മാത്രമേയുള്ളു എങ്കില്‍, ആ പണം എന്തിനാണ് നല്‍കിയതെന്ന് തെളിയിക്കാന്‍ സാധിച്ചെന്ന് വരില്ല. നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ അനാവശ്യമായി വൈകുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. കാരണം, പിന്നീട് രേഖകള്‍ കണ്ടെത്താനും സാക്ഷികളെ ലഭിക്കാനും പ്രയാസമായിത്തീരും.

Lent money to a friend but no repayment? what UAE law says
ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; ഭാഗ്യം തേടിയെത്തിയത് ഷാര്‍ജയില്‍ താമസിക്കുന്ന യുവതിയെ
Lent money to a friend but no repayment? what UAE law says
കുരുക്ക് ഒഴിവാക്കാന്‍ 'ഷോര്‍ട്ട് കട്ട്' വേണ്ട; ഹാര്‍ഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക്കിങ് അരുത് !
Summary

Lent money to a friend but no repayment? what UAE law says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER