ഒലിച്ചുപോയത് 1.54 ലക്ഷം കോടി; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്, മെയില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 33,000 കോടി

ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്
share market
share marketAi image
Edited By:
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞ ആഴ്ചയില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.54 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 639 പോയിന്റ് ആണ് താഴ്ന്നത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. റിലയന്‍സിന് മാത്രം വിപണി മൂല്യത്തില്‍ 46,078 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 17,87,039 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്.

share market
പത്തുവര്‍ഷം കൊണ്ട് ഇരട്ടിയാകും; കോടീശ്വരനാകാം!; ഇതാ ഒരു സ്‌കീം

എച്ച്ഡിഎഫ്‌സി ബാങ്ക് 33,333 കോടി, ഭാരതി എയര്‍ടെല്‍ 25,408 കോടി, ടിസിഎസ് 22,920 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 13,169 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എല്‍ ആന്റ് ടിയുടെയും എസ്ബിഐയുടെയും എല്‍ഐസിയുടെയും വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. എല്‍ആന്റ്ടിയുടെ വിപണി മൂല്യത്തില്‍ 20,608 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

മെയ് മാസത്തില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ 32,963 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. കമ്പനികളുടെ ദുര്‍ബലമായ നാലാം പാദ വരുമാന കണക്കുകളും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് പ്രധാനമായി ഓഹരി വിപണിയെ ബാധിച്ചത്.

share market
തത്കാൽ ടിക്കറ്റിംഗ് ഒരു ചതിക്കുഴിയോ? റെയിൽവേ ടിക്കറ്റുകൾ കൺഫേം ചെയ്യാൻ ആരും പറയാത്ത രഹസ്യങ്ങൾ ഇതാ
Summary

Mcap of 7 of top-10 valued firms erodes by Rs 1.54 lakh cr

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com