ഒറ്റ ബാഗേ പറ്റൂ, പരമാവധി ഏഴു കിലോ വരെ; വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം

വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്)
Only One Bag, Not More Than 7kg: New Rules For Hand Luggage
വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണംപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്). പുതിയ ഹാന്‍ഡ് ബാഗേജ് നയം അനുസരിച്ച് ഒരു യാത്രികന്‍ വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാന്‍ പാടുള്ളൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ ആയിരിക്കണമെന്നും നയത്തില്‍ പറയുന്നു.

വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹാന്‍ഡ് ബാഗിന്റെ വലിപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇന്‍ ചെയ്യേണ്ടി വരുമെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവ് ലഭിക്കും. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലിപ്പ പരിധി കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും.ഹാന്‍ഡ് ബാഗിന്റെ ഉയരം 55 സെന്റിമീറ്ററും (21.6 ഇഞ്ച്) നീളം 40 സെന്റീമീറ്ററും (15.7 ഇഞ്ച്), വീതി 20 സെന്റിമീറ്ററും (7.8 ഇഞ്ച്) കവിയരുതെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com