പോസ്റ്റ് ഓഫീസ് ആര്‍ഡി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, 7000 ആണെങ്കിലോ?

ജനങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം
post office scheme
post office schemeപ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

ജനങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണിത്. യാതൊരുവിധ സേവിങ്‌സും ഇല്ലാത്തവര്‍ക്ക് തുടക്കമിടാവുന്ന പ്ലാനാണിത്. മാസംതോറും കുറച്ച് പണം മാറ്റിവെച്ച് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഒരു നല്ല തുക സമ്പാദിക്കാന്‍ ഇതുവഴി സാധിക്കും.

ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

ഉദാഹരണമായി പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 4,20,000 രൂപ ആയിരിക്കും. 6.7 ശതമാനം വാര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ 79,564 രൂപയാകും. അതായത് അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 4,99,564 രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ 10 വര്‍ഷത്തെ മൊത്തം നിക്ഷേപം 8,40,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം 3,55,982 രൂപ അധികമായി ലഭിക്കും. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 11,95,982 രൂപ ലഭിക്കും.

ഇനി പ്രതിമാസം 5000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക മൂന്ന് ലക്ഷം രൂപയായിരിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 56,830 രൂപയാണ് പലിശ ഇനത്തില്‍ മാത്രം ലഭിക്കുക. അങ്ങനെ വരുമ്പോൾ അഞ്ചു വർഷം കഴിയുമ്പോൾ മൊത്തത്തിൽ കൈയിൽ കിട്ടുക 3,56,830 രൂപയാണ്.

post office scheme
ചിട്ടിയാണോ എസ്‌ഐപിയാണോ നല്ലത്?; അറിയാം വിശദമായി
post office scheme
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഏതാണ് നല്ലത്?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; താരതമ്യപഠനം
Summary

post office recurring deposit scheme; details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com