പിപിഎഫ് VS എസ്ഐപി; എവിടെയാണ് കൂടുതൽ മെച്ചം?, ഒരു താരതമ്യം

ദീർഘകാല സാമ്പത്തിക നേട്ടങ്ങൾക്കായി പലപ്പോഴും സുരക്ഷിതവും സ്ഥിര വരുമാനമുള്ളതുമായ പദ്ധതികളും ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ ഓപ്ഷനുകളും ഉൾപ്പെടാറുണ്ട്.
sip investment
sip investmentഫയൽ
Edited By:
Updated on
2 min read

ദീർഘകാല സാമ്പത്തിക നേട്ടങ്ങൾക്കായി പലപ്പോഴും സുരക്ഷിതവും സ്ഥിര വരുമാനമുള്ളതുമായ പദ്ധതികളും ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ ഓപ്ഷനുകളും ഉൾപ്പെടാറുണ്ട്. ഇത്തരം സന്ദർഭത്തിൽ നിക്ഷേപകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള രണ്ട് ഓപ്ഷനുകളാണ് മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളും പബ്ലിക് പ്രൊവിഡന്റ് ഫണ്ടും. കാലക്രമേണ നിക്ഷേപകരുടെ സമ്പത്ത് വളർത്താൻ ഇവ രണ്ടും സഹായിക്കുമെങ്കിലും നേട്ടം, അപകടസാധ്യത, ഘടന എന്നിവയിൽ ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പ്രതിവർഷം 10,000 രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടും എസ്ഐപിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

പിപിഎഫ്

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികൾ ആരംഭിച്ചത്. ഇതിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാൽ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവിൽ 7.1 ശതമാണ് പിപിഎഫിന്റെ വാർഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയിൽ ചേരാൻ സാധിക്കും.

15 വർഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവർഷം കൂടുമ്പോൾ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിർബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കൽ ഫോം പൂരിപ്പിച്ച് നൽകണം. പ്രതിവർഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരിൽ മാത്രമേ തുറക്കാൻ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷൻ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്. നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ.

എസ്ഐപി

ഓഹരി വിപണിയിൽ അസ്ഥിരത നിലനിൽക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ആശയക്കുഴപ്പത്തിലാണ്. ഇപ്പോൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ദീർഘകാലം ലക്ഷ്യമിട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധർ പറയുന്നത്. അപ്പോഴും കൺഫ്യൂഷൻ തുടരുകയാണ്. മ്യൂച്ചൽ ഫണ്ടിൽ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിനാൽ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതിൽ എസ്‌ഐപികൾ മുന്നിട്ടുനിൽക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാർക്കറ്റ് ഘട്ടങ്ങളിൽ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനിൽക്കുന്ന സമയങ്ങളിൽ നിക്ഷേപകർ അവരുടെ എസ്‌ഐപി തുക ഉയർത്തുന്നതും ഭാവിയിൽ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധർ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയർച്ച താഴ്ചകളിൽ ആവേശകരമായ എക്‌സിറ്റുകൾ തടയാനും എസ്‌ഐപികൾ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകർ ഓർക്കണമെന്നും വിപണി വിദഗ്ധർ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

sip investment
വിമാന യാത്രക്കാര്‍ക്ക് ആശ്വാസമാകുമോ?, 10,000 കോടിയുടെ വിമാന ഇന്ധന വില സ്ഥിരപ്പെടുത്തല്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

പത്തുവർഷത്തേയ്ക്ക് പ്രതിവർഷം 1,20,000 രൂപ വീതം എസ്ഐപിയിലും പിപിഎഫിലും നിക്ഷേപിക്കുകയാണെങ്കിൽ കൂടുതൽ നേട്ടം എവിടെയാണ് എന്ന് നോക്കാം.പത്തുവർഷം കൊണ്ട് പിപിഎഫിൽ 12 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. നിലവിലെ 7.1 ശതമാനം പലിശ വച്ച് കണക്കുകൂട്ടിയാൽ പലിശവരുമാനമായി മാത്രം 4,74,000 ആണ് കിട്ടുക. പത്തുവർഷം കഴിയുമ്പോൾ മൊത്തത്തിൽ കൈയിൽ കിട്ടുക 16,74,000 രൂപയാണ്.

അതേസമയം എസ്ഐപിയിൽ ആണെങ്കിൽ റിട്ടേണായി മാത്രം 11,23,000 രൂപയാണ് ലഭിക്കുക. വർഷംതോറും ശരാശരി 12 ശതമാനം റിട്ടേൺ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടൽ. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതിൽ ഏറ്റകുറച്ചിലുകൾ സംഭവിക്കാം. 10 വർഷം കാലാവധി കഴിയുമ്പോൾ നിക്ഷേപവും റിട്ടേണും കൂടി ചേർത്താൽ 23,23,000 രൂപയാണ് ലഭിക്കുക.

sip investment
വിപണി ചാഞ്ചാട്ടത്തില്‍ പരിഭ്രാന്തി വേണ്ട!; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഇതാ അഞ്ചുവഴികള്‍
Summary

PPF vs SIP investment: Which can create higher corpus in 10 years?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com