8.25 ലക്ഷം രൂപ സമ്പാദിക്കണോ?, മാസം നിക്ഷേപിക്കേണ്ടത് ഇത്രമാത്രം; അറിയാം എസ്ബിഐ സ്‌കീം

സ്ഥിര നിക്ഷേപങ്ങള്‍ പോലെ റിക്കറിങ് ഡെപ്പോസിറ്റുകളോടും നിക്ഷേപകര്‍ക്ക് പ്രത്യേക താത്പര്യമുണ്ട്.
SBI 'Har Ghar' Lakhpati RD
SBI 'Har Ghar' Lakhpati RDഫയൽ
Updated on
1 min read

സ്ഥിര നിക്ഷേപങ്ങള്‍ പോലെ റിക്കറിങ് ഡെപ്പോസിറ്റുകളോടും നിക്ഷേപകര്‍ക്ക് പ്രത്യേക താത്പര്യമുണ്ട്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാന്‍ സാധിക്കുന്ന ചെറുകിട നിക്ഷേപ പദ്ധതിയാണിത്. നിരവധി ബാങ്കുകളും എന്‍ബിഎഫ്‌സികളും ആര്‍ഡിയെ പ്രോത്സാപ്പിക്കുന്നുണ്ട്. അത്തരത്തില്‍ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഒരു കിടിലന്‍ ആര്‍ഡി സ്‌കീമാണ് എസ്ബിഐ ഹര്‍ ഘര്‍ ലഖ്പതി സ്‌കീം.

പലര്‍ക്കും, നിക്ഷേപത്തിനായി ഒരു വലിയ തുക മാറ്റിവയ്ക്കുന്നത് ബുദ്ധിമുട്ടാണ്. ഒരു റിക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കില്‍ ആര്‍ഡി ഇത് എളുപ്പമാക്കുന്നു. ഇത് എല്ലാ മാസവും ഒരു നിശ്ചിത തുക ലാഭിക്കാനും പലിശ നേടാനും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാന്യമായ ഒരു കോര്‍പ്പസ് പിന്‍വലിക്കാനും അനുവദിക്കുന്നു. എസ്ബിഐ ഹര്‍ ഘര്‍ ലഖ്പതി സ്‌കീമില്‍ 3, 4, 5 വര്‍ഷത്തിനുള്ളില്‍ 8.25 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധാരണക്കാരും മുതിര്‍ന്ന പൗരന്മാരും പ്രതിമാസം എത്ര നിക്ഷേപിക്കണമെന്ന് നോക്കാം.

സാധാരണ പൗരന്മാര്‍ക്ക്

പ്രതിമാസം 20,699.76 രൂപ വീതം 3 വര്‍ഷം നിക്ഷേപിക്കണം

പ്രതിമാസം 15,010.13 രൂപ വീതം 4 വര്‍ഷം നിക്ഷേപിക്കണം

പ്രതിമാസം 11,682.55 രൂപ വീതം 5 വര്‍ഷം നിക്ഷേപിക്കണം

മുതിര്‍ന്ന പൗരന്മാര്‍ക്ക്

പ്രതിമാസം 20,538.36 രൂപ വീതം 3 വര്‍ഷം നിക്ഷേപിക്കണം

പ്രതിമാസം 14,853.66 രൂപ വീതം 4 വര്‍ഷം നിക്ഷേപിക്കണം

പ്രതിമാസം 11,529.72 രൂപ വീതം 5 വര്‍ഷം നിക്ഷേപിക്കണം

SBI 'Har Ghar' Lakhpati RD
ഐഫോണിനെ സ്ലിം ബ്യൂട്ടിയാക്കിയ ആപ്പിള്‍ ഡിസൈനര്‍; ഐഫോണ്‍ എയറിന്റെ പിന്നിലെ അബിദുര്‍ ചൗധരി ആരാണ്?

എസ്ബിഐ ലഖ്പതി ആര്‍ഡിയില്‍ ആര്‍ക്കെല്ലാം നിക്ഷേപിക്കാം?

ഇന്ത്യയിലെ സ്ഥിര താമസക്കാരായ പ്രായപൂര്‍ത്തിയായ പൗരന്‍മാര്‍ക്ക് ഇവിടെ നിക്ഷേപിക്കാം.

സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.

10 വയസ്സിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെങ്കില്‍ മാതാപിതാക്കളുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കാം.

എസ്ബിഐ ലഖ്പതി ആര്‍ഡിയുടെ ഏറ്റവും പുതിയ പലിശ നിരക്കുകള്‍

സാധാരണ പൗരന്മാര്‍ക്ക് 3 വര്‍ഷത്തെയും 4 വര്‍ഷത്തെയും ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് 6.55 ശതമാനവും അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ 6.30 ശതമാനവുമാണ് പലിശ.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ ആസ്വദിക്കാം. മൂന്ന്, നാല് വര്‍ഷത്തേക്ക് 7.05 ശതമാനവും അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ 6.80 ശതമാനവുമാണ് നിരക്ക്.

SBI 'Har Ghar' Lakhpati RD
ആദായ നികുതി റിട്ടേണ്‍ ഫയലിങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം; സമയപരിധി നീട്ടുമോ?
Summary

SBI Lakhpati RD: Want Rs 8.25 lakh corpus? Here’s how much you need to save monthly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com