ഇന്ത്യയില്‍ ടെലിഗ്രാം നിരോധിക്കുമോ?; കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ സാധ്യതയെന്ന് കേന്ദ്രം, റിപ്പോര്‍ട്ട്

ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിടുന്ന പ്രമുഖ സാമൂഹിക മാധ്യമമായ ടെലിഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്
TELEGRAM MAYBE BANNED IN INDIA
ടെലിഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിടുന്ന പ്രമുഖ സാമൂഹിക മാധ്യമമായ ടെലിഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ ചൂതാട്ടം, പണം അപഹരിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം പാരിസില്‍ ടെലിഗ്രാം സിഇഒ പവല്‍ ദുറോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും ടെലിഗ്രാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യയില്‍ ടെലിഗ്രാമിനെതിരെ അന്വേഷണം നടത്തുന്നത് ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമാണ്. പണം അപഹരിക്കല്‍, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ടെലിഗ്രാം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടെലിഗ്രാമിനെ നിരോധിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കാലങ്ങളില്‍ ടെലിഗ്രാം വിമര്‍ശനം നേരിട്ടിരുന്നു. അടുത്തിടെ നടന്ന യുജിസി-നീറ്റ് വിവാദത്തില്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നതും പ്ലാറ്റ്ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതും പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്.ഈ വെല്ലുവിളികള്‍ക്ക് ഇടയിലും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശപ്പെട്ട് നിരവധി നടപടികളും ടെലിഗ്രാം സ്വീകരിച്ചിട്ടുണ്ട്. കമ്പനി ഒരു നോഡല്‍ ഓഫീസറെയും ചീഫ് കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കുകയും പ്രതിമാസം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യയില്‍ നേരിട്ടുള്ള സാന്നിധ്യമില്ലാത്തതിനാല്‍ ടെലിഗ്രാമുമായി ഇടപെടുന്നതില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

2023 ഒക്ടോബറില്‍, ഐടി മന്ത്രാലയം ടെലിഗ്രാമിനും മറ്റ് ചില സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. അവരുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍.

TELEGRAM MAYBE BANNED IN INDIA
പേടിഎമ്മിന് സെബിയുടെ നോട്ടീസ്, പിന്നാലെ 3.5 ശതമാനം കുതിപ്പ്; കാരണമിത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com