കരുത്തുറ്റ ബാറ്ററി, 10,000 രൂപയില്‍ താഴെ വില; വിവോയുടെ പുതിയ ഫോണ്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
Vivo T4 lite 5G
Vivo T4 lite 5G
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ ടി4 ലൈറ്റ് ഫൈവ് ജി എന്ന പേരിലുള്ള ഫോണാണ് വിപണിയില്‍ ഇറക്കിയത്. നിരവധി സവിശേഷതകളുള്ള ഫോണിന് കരുത്തുറ്റ ബാറ്ററിയാണ് ഉള്ളത്. ശക്തമായ 6000mAh ബാറ്ററിയും 256GB സ്റ്റോറേജുമുള്ള ഫോണ്‍ ജൂലൈ 2 ന് ഉച്ചയ്ക്ക് ആദ്യമായി വില്‍പ്പനയ്ക്കെത്തും.

Vivo T4 lite 5G
നെറ്റ്ഫ്‌ളിക്‌സിന് തൊട്ടുപിന്നില്‍, സബ്‌സ്‌ക്രൈബേഴ്‌സില്‍ കുതിച്ച് ജിയോ ഹോട്‌സ്റ്റാര്‍; തുണച്ചത് ഐപിഎല്‍

10,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് ഫോണിന് 8GB റാം അടക്കം മറ്റു സവിശേഷതകളുമുണ്ട്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ വിവോ ടി4 5G യുടെ തൊട്ടുതാഴെയുള്ള പതിപ്പാണ് ഈ വിവോ ടി സീരീസ് ഫോണ്‍. 4 ജിബി റാം + 128 ജിബി, 6 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. അടിസ്ഥാന മോഡലിന്റെ വില 9,999 രൂപയാണ്. 6 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി എന്നിവയ്ക്ക് യഥാക്രമം 10,999 രൂപയും 12,999 രൂപയുമാണ് വില വരിക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പ്പന ആരംഭിക്കുന്നത്. കൂടാതെ, കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലും വിവിധ റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ ലഭ്യമാകും. ടൈറ്റാനിയം ഗോള്‍ഡ്, പ്രിസം ബ്ലൂ എന്നിവയാണ് അവതരിപ്പിച്ച രണ്ട് കളര്‍ ഓപ്ഷനുകള്‍.

Vivo T4 lite 5G
ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, രൂപ 86ല്‍ താഴെ

ഈ ഫോണിലെ 6.74 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ എച്ച്ഡി പ്ലസ് റെസല്യൂഷന്‍ അല്ലെങ്കില്‍ 720×1600 പിക്സല്‍ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഡിസ്പ്ലേയുടെ പരമാവധി തെളിച്ചം 1000 നിറ്റ്‌സും 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ആണ്. മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്, ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജ് 2 ടിബിയിലേക്ക് വികസിപ്പിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15 ആണ് ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്.ഫോണില്‍ രണ്ട് കാമറകളുണ്ട്. ഇതിന്റെ പ്രാഥമിക കാമറ 50 എംപിയും സെക്കന്‍ഡറി കാമറ 2 എംപിയുമാണ്. വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി ഫോണില്‍ 5 എംപി കാമറയുമുണ്ട്.

Summary

Vivo T4 Lite 5G launched in India for budget buyers with 6,000 mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com