വിവാഹം നടത്താന്‍ 25 ലക്ഷം രൂപയുടെ ഗോള്‍; 5,10,15 വര്‍ഷത്തേയ്ക്ക് പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

കുടുംബത്തെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവുകളില്‍ ഒന്ന് വിവാഹമായിരിക്കും
wedding
weddingപ്രതീകാത്മക ചിത്രം
Edited By:
Updated on: 
2 min read

കുടുംബത്തെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവുകളില്‍ ഒന്ന് വിവാഹമായിരിക്കും. വേദി, ഭക്ഷണം, ആഭരണങ്ങള്‍, വസ്ത്രം, ഫോട്ടോഗ്രാഫി, യാത്ര തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് വലിയ ചെലവ് വേണ്ടി വരും. ഇത് മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ പണം സേവ് ചെയ്യാന്‍ ആരംഭിച്ചാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഭംഗിയായി കാര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും.

ഭാവിയില്‍ വിവാഹത്തിനായി 25 ലക്ഷം രൂപ ചെലവ് വരുമെന്ന് കരുതുക. അങ്ങനെയെങ്കില്‍ പ്രതിമാസം എത്ര രൂപ നീക്കിവെയ്ക്കണം?. ഇത് എത്ര വര്‍ഷം കഴിഞ്ഞാണ് വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണമായി നിക്ഷേപത്തില്‍ നിന്ന് വാര്‍ഷിക റിട്ടേണായി ശരാശരി 10 ശതമാനം ലഭിക്കുമെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ എത്ര രൂപ നിക്ഷേപിക്കണം എന്ന് നോക്കാം.

അഞ്ചുവര്‍ഷത്തിനകമാണ് 25 വര്‍ഷം വേണ്ടതെങ്കില്‍ ഓരോ മാസവും താരതമ്യേന വലിയൊരു തുക തന്നെ നീക്കിവെയ്‌ക്കേണ്ടി വരും. ശരാശരി 10 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. മാസംതോറും 32,300 രൂപ നീക്കിവെച്ചാല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ. ഇത്തരത്തില്‍ 32,300 രൂപ നീക്കിവെച്ചാല്‍ അഞ്ചുവര്‍ഷം കൊണ്ട് 19.37 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. ശേഷിക്കുന്നതാണ് പലിശയിനത്തില്‍ ലഭിക്കുക. സമയം കുറവാണെങ്കില്‍ കൂടുതല്‍ തുക നീക്കിവെയ്‌ക്കേണ്ടി വരും.

ഇനി പത്തുവര്‍ഷം കൊണ്ടാണ് 25 ലക്ഷം രൂപ എന്ന ലക്ഷ്യം കൈവരിക്കേണ്ടതെങ്കില്‍ മാസംതോറും 12,200 രൂപയാണ് നീക്കിവെയ്‌ക്കേണ്ടി വരിക. അങ്ങനെയങ്കില്‍ പത്തുവര്‍ഷം കൊണ്ട് 14.65 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. ശേഷിക്കുന്ന 10,35,000 രൂപയാണ് പലിശയിനത്തില്‍ ലഭിക്കുക. ഇവിടെയും പ്രതിവര്‍ഷം 10 ശതമാനം റിട്ടേണാണ് പ്രതീക്ഷിക്കുന്നത്.

ഇനി പതിനഞ്ച് വര്‍ഷം കൊണ്ടാണ് 25 ലക്ഷം രൂപ സമ്പാദിക്കേണ്ടതെങ്കില്‍ പ്രതിമാസം നിക്ഷേപിക്കേണ്ട തുക കുറയും. ലക്ഷ്യം നിറവേറ്റാന്‍ പ്രതിമാസം ആറായിരം രൂപ നീക്കിവെച്ചാല്‍ മതിയാകും. അങ്ങനെയെങ്കില്‍ 15 വര്‍ഷം കൊണ്ട് 10.86 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. ശേഷിക്കുന്നത് പലിശയിനത്തിലാണ് ലഭിക്കുക.

അതേസമയം പണപ്പെരുപ്പ നിരക്കിനെ കുറിച്ചും ചിന്തിക്കേണ്ടതാണ്. ഇന്നത്തെ 25 ലക്ഷം രൂപ ഉപയോഗിച്ച് നിറവേറ്റാന്‍ കഴിയുന്ന കാര്യങ്ങള്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞാല്‍ സാധിക്കണമെന്നില്ല. കാരണം വിലക്കയറ്റം കാരണം 25 ലക്ഷം രൂപയുടെ മൂല്യം കുറയും. ഇന്ന് നിറവേറ്റാന്‍ സാധിക്കുന്ന കാര്യങ്ങള്‍ 15 വര്‍ഷം കഴിഞ്ഞ് ചെയ്യാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അന്ന് ഏകദേശം 45 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. വര്‍ഷംതോറും ശരാശരി ആറുശതമാനം വിലക്കയറ്റം പ്രതീക്ഷിച്ചാണ് ഈ കണക്കുകൂട്ടല്‍. അതുകൊണ്ട് വിലക്കയറ്റം ഉള്‍പ്പെടെ കണ്ട് മുന്‍കൂട്ടി സേവിങ്‌സ് ആരംഭിക്കുകയും വര്‍ഷംതോറും നിക്ഷേപ തുകയില്‍ വര്‍ധന വരുത്തുകയും ചെയ്താല്‍ വലിയൊരു കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും.

wedding
മാസം 1,000 രൂപ ഇട്ടാല്‍ എത്ര കിട്ടും? ഒരു ലക്ഷമായാലോ?; ആര്‍ഡിയിലെ വളര്‍ച്ച കാണാം
wedding
ചൈന സാമ്പത്തിക മാന്ദ്യത്തിലോ?, അടച്ചുപൂട്ടിയത് 600ലധികം ബാങ്കുകള്‍; ഗ്രാമീണ മേഖല പ്രതിസന്ധിയില്‍

Wedding Goal of Rs 25 Lakh: How much should you invest monthly for 5, 10 and 15 years?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com