ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?, ടോപ്പ് റേറ്റഡ് പോളിസി എങ്ങനെ തിരിച്ചറിയാം?; വിശദാംശങ്ങള്‍

ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്
 Health Insurance
Health Insuranceഫോട്ടോ/ എഎൻഐ
Updated on
2 min read

ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. പോളിസി വ്യവസ്ഥകള്‍, ഫീച്ചറുകള്‍ എന്നിവ പരിശോധിച്ച് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് ഏതാണ് എന്ന് നോക്കിയാണ് ഉപയോക്താക്കള്‍ വിവിധ പോളിസികളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കുന്നത്.

ഒറ്റനോട്ടത്തില്‍ എല്ലാ പോളിസികളും ഒന്നാണ് എന്ന് തോന്നാം. എന്നാല്‍ ഓരോ ആവശ്യത്തിനും പ്രത്യേക പ്രാധാന്യം നല്‍കി ഓരോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും വേറിട്ടാണ് നില്‍ക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏത് കമ്പനിയുടെ ഉല്‍പ്പന്നമാണ് ഏറ്റവും നല്ലത് എന്ന് എങ്ങനെ തിരിച്ചറിയാം? യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന റേറ്റിംഗുള്ള ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് അനുപാതവും ആധുനിക ചികിത്സകള്‍ക്കുള്ള സമഗ്രമായ കവറേജും വാഗ്ദാനം ചെയ്യും. മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ടിപ്പുകള്‍ ചുവടെ:

1. ആരോഗ്യ ഇന്‍ഷുറന്‍സില്‍ മികച്ച റേറ്റിംഗ് എന്താണ് അര്‍ത്ഥമാക്കുന്നത്?

ഉയര്‍ന്ന റേറ്റിംഗ് എന്ന പദം യഥാര്‍ത്ഥ ക്ലെയിം തീര്‍പ്പാക്കല്‍ സാഹചര്യങ്ങളില്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു.

സോള്‍വന്‍സിയും ക്ലെയിം സെറ്റില്‍മെന്റ് അനുപാതവും

സോള്‍വന്‍സിയും ക്ലെയിം സെറ്റില്‍മെന്റ് അനുപാതവും ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിശ്വാസ്യതയെ സൂചിപ്പിക്കുന്നു. ഇവ രണ്ടും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം.

സോള്‍വന്‍സി അനുപാതം:

സോള്‍വന്‍സി അനുപാതം ഇന്‍ഷുറന്‍സ് കമ്പനിയുടെ സാമ്പത്തിക ആരോഗ്യത്തെയും ഭാവി ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. ഓരോ ഇന്‍ഷുറന്‍സ് കമ്പനിക്കും കുറഞ്ഞത് 1.5 (150%) സോള്‍വന്‍സി അനുപാതം ഉണ്ടായിരിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനയില്‍ പറയുന്നു. ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് മതിയായ ആസ്തി ഉണ്ടെന്ന് ഈ ഈ അനുപാതം സൂചിപ്പിക്കുന്നു.

ക്ലെയിം സെറ്റില്‍മെന്റ് അനുപാതം:

ക്ലെയിം സെറ്റില്‍മെന്റ് അനുപാതം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്നുണ്ട്. ലഭിച്ച ക്ലെയിമുകളിന്മേല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിച്ച ക്ലെയിമുകളുടെ എണ്ണത്തെ ഈ അനുപാതം സൂചിപ്പിക്കുന്നു. 95 ശതമാനത്തില്‍ കൂടുതല്‍ ക്ലെയിം സെറ്റില്‍മെന്റ് അനുപാതമുള്ള കമ്പനികളെ മികച്ചതായാണ് വിലയിരുത്തുന്നത്. കാര്യക്ഷമമായ ക്ലെയിം പ്രോസസ്സിംഗ് ആണ് ഈ അനുപാതം കാണിക്കുന്നത്. കൂടാതെ ശേഖരിച്ച പ്രീമിയങ്ങള്‍ക്കെതിരെ നല്‍കിയ ക്ലെയിമുകള്‍ ഇന്‍ക്യുര്‍ഡ് ക്ലെയിം അനുപാതം (ICR) കാണിക്കുന്നു.

2. പ്ലാന്‍ തെരഞ്ഞെടുക്കല്‍

ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥ നേരിടുന്ന ഏത് സാഹചര്യത്തിലും കവറേജിന്റെ വ്യാപ്തി ഒരു പോളിസിയുടെ ഉപയോഗക്ഷമത നിര്‍ണ്ണയിക്കുന്നു. ഒരു മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് പലപ്പോഴും ഇനിപ്പറയുന്ന സൗകര്യങ്ങള്‍ നല്‍കുന്നു.

ഇന്‍-പേഷ്യന്റ് ഹോസ്പിറ്റലൈസേഷന്‍: 24 മണിക്കൂറില്‍ കൂടുതലാണ് ആശുപത്രി വാസമെങ്കില്‍ മുറി വാടക, ഐസിയു ചാര്‍ജുകള്‍, നഴ്‌സിംഗ് കെയര്‍, സര്‍ജന്‍ ഫീസ് എന്നിവ നല്‍കുന്ന പോളിസി മികച്ചതാണ്.

പ്രീ ആന്റ് പോസ്റ്റ് ആശുപത്രിവാസം: ഏകദേശം 30 മുതല്‍ 60 ദിവസത്തെ പ്രീ-ആശുപത്രിവാസ സേവനം ഉണ്ടെങ്കില്‍ ആ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി കൂടുതല്‍ മികച്ചതാണ്. അതേപോലെ, ഏകദേശം 60 മുതല്‍ 90 ദിവസത്തെ പോസ്റ്റ്-ആശുപത്രിവാസ കവറേജും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അതും തെരഞ്ഞെടുക്കാവുന്നതാണ്.

ഡേ കെയര്‍ നടപടിക്രമങ്ങള്‍: കീമോതെറാപ്പി, ഡയാലിസിസ്, ചെറിയ ശസ്ത്രക്രിയകള്‍ തുടങ്ങിയ ചികിത്സകള്‍ക്ക് ചിലപ്പോള്‍ ആശുപത്രിവാസം വേണ്ടി വരില്ല. അത്തരം ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്ക് വരുന്ന ചെലവും വഹിക്കുന്ന ഡേ കെയര്‍ സേവനം ലഭ്യമാണെങ്കില്‍ അത്തരം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു.

മുറി വാടക പരിധി: ചില മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ ഇത്ര ശതമാനം മുറി വാടകയ്്ക്കുള്ള പരിധിയായി നിശ്ചയിച്ചിട്ടുണ്ടാകും. ഈ പരിധിക്ക് മുകളിലുള്ള മുറി വാടക ഇന്‍ഷുറന്‍സ് കമ്പനി നല്‍കില്ല. ചില പോളിസികളില്‍, ഇന്‍ഷ്വര്‍ ചെയ്ത തുക പരിഗണിക്കാതെ തന്നെ ഇന്‍ഷുറന്‍സ് കമ്പനി പരമാവധി പേഔട്ട് പരിധി നിശ്ചയിച്ചേക്കാം.

 Health Insurance
കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും?,എഫ്ഡിയെ അങ്ങനെ ഒഴിവാക്കാന്‍ കഴിയുമോ?; ഇതാ ആറുകാരണങ്ങള്‍

കോ-പേയ്മെന്റ് ക്ലോസുകള്‍: ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന സമയത്ത് ക്ലെയിം തുകയുടെ നിശ്ചിത ശതമാനം കോ-പേയ്മെന്റ് ക്ലോസായി കണക്കാക്കി നല്‍കേണ്ടി വരും. ഇതിനെ അടിസ്ഥാനമാക്കി മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാവുന്നതാണ്.

നെറ്റ്വര്‍ക്ക് ആശുപത്രികളും പണരഹിത ആക്‌സസും: മികച്ച റേറ്റിംഗുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് സൗകര്യപ്രദമായ കാഷ് ലെസ് സേവനം ലഭിക്കുന്ന മികച്ച ആശുപത്രി ശൃംഖല ഉണ്ടാവും. ആശുപത്രികളുടെ ശൃംഖല വിശാലമാകുമ്പോള്‍, അധികം ദൂരെ യാത്ര ചെയ്യാതെ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

കാഷ് ലെസ് പ്രോസസ്സിംഗ്: കാഷ് ലെസ് സൗകര്യത്തിലൂടെ, ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രിക്ക് മെഡിക്കല്‍ കവറേജ് തുക നേരിട്ട് നല്‍കുന്നു. ചികിത്സയ്ക്കായി ഉപഭോക്താവ് വലിയ തുക കൈയില്‍ കരുതേണ്ട ആവശ്യകത ഇത് ഇല്ലാതാക്കും.

 Health Insurance
സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍
Summary

What Makes a Health Insurance Plan Top Rated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com