ഫോണിന്റെ ബാറ്ററി ചാര്‍ജ് വേഗത്തില്‍ തീരുന്നുണ്ടോ? വാട്‌സ്ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്താം

വാട്ആപ്പ് മൊബൈല്‍ ബാറ്ററി ചാര്‍ജ് കവരുന്നതിനൊപ്പം നല്ല തോതില്‍ ഡാറ്റയും ഉപയോഗിക്കും
whatsapp-draining-your-mobile-battery-here-are-some-tips
വാട്‌സ്ആപ്പ്
Updated on
1 min read

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതുകൊണ്ട് മൊബൈല്‍ ഡേറ്റ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തീര്‍ന്നുപോകുന്നതായി തോന്നിയിട്ടുണ്ടോ? മെസേജിങ്, കോളുകള്‍, ഫയല്‍ ഷെയറിങ് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ഫോണിന്റെ ചാര്‍ജ് വേഗത്തില്‍ തീരുന്നതും ശ്രദ്ധയില്‍പ്പെട്ടേക്കാം.

വാട്‌സ്ആപ്പ് മൊബൈല്‍ ബാറ്ററി ചാര്‍ജ് കവരുന്നതിനൊപ്പം നല്ല തോതില്‍ ഡാറ്റയും ഉപയോഗിക്കും. എന്നാല്‍ സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാകും. ഹൈറെസല്യൂഷന്‍ ഫയല്‍ ഷെയറിങ്ങും തുടര്‍ച്ചയായി കോള്‍ ചെയ്യുന്നതും നിങ്ങളുടെ മൊബൈല്‍ ഡാറ്റ വേഗത്തില്‍ ഇല്ലാതാക്കും. എന്നാല്‍ സെറ്റിങ്‌സില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ അമിത ഡാറ്റ ഉപയോഗം കുറയ്ക്കാം.

വോയ്‌സ്, വിഡിയോ കോളുകള്‍ക്കിടയില്‍ ഡാറ്റ ഉപയോഗം കുറയ്ക്കാം - വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യക- മുകളില്‍ വലത് ഭാഗത്തുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പുചെയ്ത് സെറ്റിങ്‌സ് തെരഞ്ഞെടുക്കുക- സ്‌റ്റോറേജ് ആന്‍ഡ് ഡേറ്റ തെരഞ്ഞെടുക്കുക- എനേബിള്‍ ലെസ് ഡേറ്റ ഫോര്‍ കോള്‍സ് സെലക്ട് ചെയ്യുക. മികച്ച ഓഡിയോ നിലവാരം നിലനിര്‍ത്തി കോളുകള്‍ കുറച്ച് ഡാറ്റ ഉപയോഗിക്കുന്നതാണ് മാറ്റം.

മീഡിയ അപ്‌ലോഡ് ക്വാളിറ്റി - നിങ്ങള്‍ അയയ്ക്കുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും ക്വാളിറ്റി മാറ്റുകയാണ് ഡാറ്റ സംരക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗം. സ്‌റ്റോറേജ്, ഡാറ്റ വിഭാഗത്തില്‍, മീഡിയ അപ്‌ലോഡ് ക്വാളിറ്റി ടാപ്പ് ചെയ്യുക, എച്ച്ഡിക്ക് പകരം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി തെരഞ്ഞെടുക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com