കാത്തിരുന്ന മാറ്റം; ഐഫോണിലും വാട്‌സ്ആപ്പ് 'മള്‍ട്ടി അക്കൗണ്ട്'ഫീച്ചര്‍, റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് 'മള്‍ട്ടി അക്കൗണ്ട്'ഫീച്ചര്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ആപ്പില്‍ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപണയാഗിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.
2023 മുതല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം, ജോലി സ്ഥലത്തെയും സ്വകാര്യ നമ്പറുകളിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലോഗ് ഔട്ട് ചെയ്യാതെയോ വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെ ആശ്രയിക്കാതെയോ അക്കൗണ്ടുകള്‍ മാറി ഉപയോഗിക്കുന്നതിന് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും.
ഓരോ അക്കൗണ്ടും ചാറ്റ് ഹിസ്റ്ററി, നോട്ടിഫിക്കേഷനുകള്‍, മീഡിയ സെറ്റിങ്സ്, പ്രൈവസി, ബാക്കപ്പ് ഡാറ്റ എന്നിവ സൂക്ഷിക്കുന്നതായും രണ്ട് അക്കൗണ്ടുകളിലെയും സേവനങ്ങള്‍ പ്രത്യേകം ലഭ്യമാക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.
അക്കൗണ്ടുകള്‍ മാറുന്നതിനായി സെറ്റിങ്സ് ടാബില്‍ ദീര്‍ഘനേരം അമര്‍ത്തിയോ അല്ലെങ്കില്‍ ഡബിള്‍-ടാപ്പ് വഴിയോ അക്കൗണ്ട് ലിസ്റ്റിലൂടെ അക്കൗണ്ടുകള്‍ മാറ്റാന്‍ കഴിയും. ഒരു സംരക്ഷിത അക്കൗണ്ടിലേക്ക് മാറുമ്പോള്‍ ഫേസ് ഐഡി, ടച്ച് ഐഡി അല്ലെങ്കില്‍ പാസ്‌കോഡ് പോലുള്ള വാട്ട്സ്ആപ്പിന്റെ ആപ്പ് ലോക്ക് സപ്പോര്‍ട്ടും ലഭ്യമാകും.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണെങ്കിലും, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് രണ്ട് നമ്പറുകള്‍ ഉപയോഗിക്കാന്‍ വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അക്കൗണ്ടുകള്‍ ലോഗ്-ഔട്ട് ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുകയോ ചെയ്യേണ്ട അവസ്ഥയായിരുന്നു. ഈ പരിമിതികള്‍ക്കാണ് പുതിയ അപ്ഡേറ്റിലൂടെ മാറ്റം വരുന്നത്.
നിലവില്‍ തെരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാകുന്നതോടെ വരും ആഴ്ചകളില്‍ തന്നെ എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
WhatsApp reportedly brings multi-account support to iOS after Android debut
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

