കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ, പത്താംക്ലാസുകാർക്ക് അപേക്ഷിക്കാം; പരീക്ഷ മലയാളത്തിലും എഴുതാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിലവിൽ വിളിച്ചിട്ടുള്ള 25,487 ഒഴിവുകളിൽ പുരുഷ ഉദ്യോഗാർത്ഥികൾക്ക് ആകെ 23,467 ഒഴിവുകളും സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് 2,020 ഒഴിവുകളും ഉണ്ട്.
25,487 SSC General Duty Constable posts open for 2026 recruitment
SSC JOBS: 25,487 General Duty Constable posts open for 2026 SSC recruitment @IndianTechGuide
Updated on
2 min read

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി- ssc),കേന്ദ്ര സായുധ പൊലീസ് (സിഎപിഎഫ്-CAPF), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌എസ്‌എഫ്-SSF), അസം റൈഫിൾസിലെ റൈഫിൾമാൻ തസ്തികകളിലായി 25,487 ജനറൽ ഡ്യൂട്ടി (ജിഡി) കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

25,487 SSC General Duty Constable posts open for 2026 recruitment
Kerala PSC: സർവകലാശാല അസിസ്റ്റന്റ് അകാൻ അവസരം; മികച്ച ശമ്പളം

ഒഴിവുകൾ, സേനകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിലവിൽ വിളിച്ചിട്ടുള്ള 25,487 ഒഴിവുകളിൽ പുരുഷ ഉദ്യോഗാർത്ഥികൾക്ക് ആകെ 23,467 ഒഴിവുകളും സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് 2,020 ഒഴിവുകളും ഉണ്ട്. ഇതിൽ എസ്‌സി വിഭാഗത്തിന് 3,702 എസ്ടി വിഭാഗത്തിൽ 2,313 ഒബിസി വിഭാഗത്തിൽ 5,765 ഇഡബ്ല്യുഎസിന് 2,605, പൊതുവിഭാഗത്തിൽ11,102 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ, ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി, അസം റൈഫിൾസ്, എസ്എസ്എഫ് തുടങ്ങിയ പ്രധാന അർദ്ധസൈനിക സേനകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കും.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

25,487 SSC General Duty Constable posts open for 2026 recruitment
Kerala PSC: കേരളാ പൊലീസിൽ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ശമ്പളം : ലെവൽ-3 ശമ്പള സ്കെയിലിൽ വരുന്ന ഈ തസ്തികകൾ 21,700 - 69,100 രൂപ .

പ്രായ പരിധി : 18 നും 23 നും ഇടയിൽ

എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷം വരെ ഇളവ് ലഭ്യമാണ്, ഒബിസി അപേക്ഷകർക്കും വിമുക്തഭടന്മാർക്കും മൂന്ന് വർഷം വരെ ഇളവ് ലഭിക്കും.

എൻ‌സി‌സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അവരുടെ സർട്ടിഫിക്കിനെ അടിസ്ഥാനമാക്കിയുള്ള ബോണസ് മാർക്ക് ലഭിക്കും.

25,487 SSC General Duty Constable posts open for 2026 recruitment
Kerala PSC: സിവിൽ എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയെ (സിബിഇ) അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയമനം. ഈ പരീക്ഷ 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള തീയതികളിൽ താൽക്കാലികമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ പരീക്ഷയ്ക്ക് ശേഷം ശാരീരികക്ഷമതാ പരീക്ഷയും ഉദ്യോഗാർത്ഥികൾ വിജയിക്കേണ്ടതുണ്ട്.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE) ഇംഗ്ലീഷ്, ഹിന്ദി എന്നിവയക്ക് പുറമെ മലയാളം ഉൾപ്പടെയുള്ള 13 ഭാഷകളിലും നടത്തും.

അപേക്ഷ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ssc.gov.in വഴി അപേക്ഷ സമർപ്പിക്കാം

25,487 SSC General Duty Constable posts open for 2026 recruitment
എസ് എസ് എൽ സി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ

അപേക്ഷകർ ഓർമ്മിച്ചിരിക്കേണ്ട പ്രധാന തീയതികൾ, കാര്യങ്ങൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും:ഡിസംബർ 31 രാത്രി 11 മണി വരെ (31-12-2025).

അപേക്ഷാ ഫീസ് അടയ്ക്കേണ്ടുന്ന അവസാന തീയതി : 2026 ജനുവരി ഒന്ന് വരെ അപേക്ഷാ ഫീസ് അടയ്ക്കാം,

അപേക്ഷാ ഫീസ് നൂറ് രൂപയാണ്.വനിതാ ഉദ്യോഗാർത്ഥികളെയും സംവരണത്തിന് അർഹതയുള്ള പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), വിമുക്തഭടർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരുത്തലുകൾ വരുത്താനുള്ള സമയം: 2026 ജനുവരി എട്ട് മുതൽ ജനുവരി 10 വരെ അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താൻ എസ് എസ് സി (SSC) അനുവദിക്കും, ബാധകമായ തിരുത്തൽ നിരക്കുകൾ അടയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

25,487 SSC General Duty Constable posts open for 2026 recruitment
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ ആകാം; 1,20,000 വരെ ശമ്പളം

അപേക്ഷിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി ആദ്യമായി ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ എസ്‌എസ്‌സി വെബ്‌സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ (ഒടിആർ) പ്രക്രിയ പൂർത്തിയാക്കണം.

അതിന് ശേഷം അവരുടെ ഒടിആർ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം, അവർക്ക് ജിഡി കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് ഫോം ആക്‌സസ് ചെയ്യാനും ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കാനും സാധിക്കും. അതിന് ശേഷം വേണം ഫീസ് അടയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ഫീസ് ഒടുക്കേണ്ടത്.

Summary

Job Alert: The Staff Selection Commission (SSC) has invited applications for 25,487 General Duty (GD) Constable posts across the Central Police Forces for the 2026 recruitment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com