

കേരളാ പി എസ് സി നിയമനം നടത്തുന്ന സർക്കാർ സ്ഥാപനങ്ങളിലേക്ക് സിവിൽ എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാവുന്ന തസ്തികകളിൽ നിലവിൽ റിപ്പോർട്ട് ചെയ്തതും പ്രതീക്ഷിതവുമായ ഒഴിവുകളുണ്ട്. ഈ ഒഴിവുകൾ നികത്തുന്നതിന് പി എസ് സി അപേക്ഷ ക്ഷണിച്ചു.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെടിഡിസി), പട്ടികജാതി വികസന വകുപ്പ്,കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് (ഹൗസിങ് ബോർഡ്) എന്നിവിടങ്ങളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
നിർദ്ദിഷ്ട യോഗ്യതയുള്ളവർ ഈ മാസം 31 (31.12.2025 ബുധനാഴ്ച) രാത്രി 12 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
⦁ ഉദ്യോഗപ്പേര് : ഓവര്‍സീയര്‍ ഗ്രേഡ് I (സിവില്‍)
⦁ ശമ്പളം : 26,500 - 56,700 രൂപ
⦁ ഒഴിവുകളുടെ എണ്ണം : 02 (രണ്ട്)
⦁ നിയമന രീതി : നേരിട്ടുള്ള നിയമനം
⦁ പ്രായ പരിധി : 19-36 - 02. 01. 1989-നും 01.01.2006- നു ഇടയില്‍ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി /പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ഇളവുകൾ ലഭിക്കും.
. യോഗ്യത :
⦁ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്ന് വർഷത്തെ സിവില്‍ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
⦁ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ.
⦁അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് വിലാസം: www.keralapsc.gov.in
⦁ ഉദ്യോഗപ്പേര് : ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാൻ-സിവില്‍ )
⦁ ശമ്പളം : 37,400 - 79,000 രൂപ
⦁ ഒഴിവുകളുടെ എണ്ണം : 03 (മൂന്ന് )
⦁ നിയമന രീതി :
1. തസ്തികമാറ്റം വഴിയുള്ള നിയമനം. (പട്ടികജാതി വികസന വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള ജീവനക്കാരില്‍ നിന്നും)
2 നേരിട്ടുള്ള നിയമനം(തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ അഭാവത്തില്‍ മാത്രം.)
a) തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് സംവരണ ചട്ടങ്ങള്‍ ബാധകമല്ല.ഉദ്യോഗാര്‍ത്ഥിയുടെ നിയമനശുപാര്‍ശ കര്‍ശനമായും റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റിയെ അടിസ്ഥാനപ്പെടുത്തിയായിരി ക്കും.
b) തസ്തികമാറ്റം മുഖേനയുള്ള നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍വ്വീസ് വിവരങ്ങളടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് (അസ്സല്‍) ഓഫീസ്/വകുപ്പ് മേധാവിയില്‍ നിന്നും നിർദ്ദിഷ്ട മാതൃകയില്‍ വാങ്ങി പി എസ് സി ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതാതാണ്
⦁ പ്രായപരിധി:
(1) തസ്തികമാറ്റം വഴിയുള്ള നിയമനം 01-01-2025 -ല്‍ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്. ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.
(2) നേരിട്ടുള്ള നിയമനം - 18-36- ഉദ്യോഗാര്‍ത്ഥികള്‍ 02-01-1989 നും 01-01-2007 - നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പടെ) പട്ടികജാതി, പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ ഇളവ് ഉണ്ടായിരിക്കും.
⦁ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ
⦁അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് : www.keralapsc.gov.in
⦁ ഉദ്യോഗപ്പേര് : ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I / ഓവർസിയർ (സിവിൽ)
⦁ ശമ്പളം : 26,500 - 56,700 രൂപ
⦁ .ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
⦁ നിയമന രീതി : നേരിട്ടുള്ള നിയമനം
⦁ പ്രായപരിധി : 18-36. - 02.01.1989-നും 01.01.2007 നുമിടയില്‍ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും
യോഗ്യത:
1. എസ്.എസ്.എല്‍.സി യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം
ഇനി പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് നേടിയിരിക്കണം.
2. (I) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) നടത്തുന്ന സിവില്‍ എൻജിനീയറിങ് മെമ്പര്‍ഷിപ്പ് പരീക്ഷയുടെ 'എ' യും 'ബി' യും സെക്ഷനുകള്‍ ജയിച്ചിരിക്കണം.
അല്ലെങ്കിൽ
(ii)കേരള സര്‍ക്കാരിന്റെ ത്രിവല്‍സര സിവില്‍ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യമായ ഡിപ്ലോമ.
⦁അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ.
⦁ അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് വിലാസം : www.keralapsc.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates