

തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) ബി.സി.എ., ബി.എസ് സി. - എ.ഐ. പ്രോഗ്രാമുകളിൽ സംവരണ സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., മുസ്ലിം, ഇ.ടി.ബി., ഒ.ബി.എച്ച്. എന്നീ വിഭാഗംങ്ങളിലാണ് ഒഴിവ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെന്ററിൽ ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃതമായി സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526146452, 9539833728.
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ ബി.എസ് സി. - എ.ഐ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450 927, 8921436118.
വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻ ഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ. പ്രോഗ്രാമിന് എസ്.സി., എസ്.ടി. സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത : പ്ലസ്‌ടു സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, വി.എച്ച്.എസ്.സി.. കൂടുതൽ വിവരങ്ങൾക്ക് സെന്ററുമായി ബന്ധപ്പെടുക ഫോൺ : 9846564142, 9446993188.
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ഇ.ഡബ്ല്യൂ.എസ്., എസ്.സി., ഈഴവ, മുസ്ലിം, സ്പോർട്സ്, എസ്.എസ്.ക്യു., പി.ഡബ്ല്യൂ.ഡി., ലക്ഷ്വദീപ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ക്യാപ് രജിസ്‌ട്രേഷൻ ചെയ്ത താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 20-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates