സിബിഎസ്ഇ പരീക്ഷ:ഫീസ് കൂടും,അപാർ നിർബന്ധം

ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടെ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) നമ്പർ നിർബന്ധമാക്കുന്നു. 2026 ലെ ബോർഡ് പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരും
CBSE,apaar id
apaar id mandatory for cbse board exams 2026
Updated on
2 min read

സിബിഎസ്ഇ പരീക്ഷാ ഫീസ് വർദ്ധിപ്പിക്കാനും പരീക്ഷാ രജിസ്ട്രേഷനിൽ അപാർ നമ്പറും നിർബന്ധമാക്കാനും തീരുമാനിച്ചു. സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ ഫീസ് വർദ്ധിപ്പിക്കാനാണ് തീരുമാനം. ഓരോ വിഷയങ്ങൾക്കും 20 രൂപ വീതമാണ് വർദ്ധിപ്പിക്കുന്നത്. നിലവിൽ ഓരോ വിഷയത്തിനും 300 രൂപയാണ് പരീക്ഷാ ഫീസ്. ഇത് 320 രൂപയായി ഉയരും. മൊത്തം അഞ്ച് വിഷയങ്ങൾക്ക് 1,500 രൂപയായിരുന്നത് 1,600 രൂപ ആയി വർദ്ധിക്കും.

നേപ്പാളിൽ ഈ ഫീസ് ഓരോ വിഷയത്തിനും 1,100 രൂപആയും മൊത്തം വിഷയങ്ങൾക്ക് 5,500 രൂപആയും വർദ്ധിക്കും ​ഗൾഫ് ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളിൽ ഓരോ വിഷയത്തിനുമുള്ള ഫീസ് 2,200 രൂപ ആയും മൊത്തം ഫീസ് 11,000രൂപയായും വർദ്ധിക്കും. പ്രാക്ടിക്കൽ പരീക്ഷകളുടെ ഫീസ് (12 ആം ക്ലാസിൽ മാത്രം) ഇന്ത്യയിൽ 160 രൂപയായും നേപ്പാളിൽ 175 രൂപയായും മറ്റ് രാജ്യങ്ങളിൽ 375 രൂപയായും നിശ്ചയിച്ചു.

CBSE,apaar id
ഈ വര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസില്‍ വാര്‍ഷിക പരീക്ഷ രണ്ടുഘട്ടം

ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടെ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) നമ്പർ നിർബന്ധമാക്കുന്നു. 2026 ലെ ബോർഡ് പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരുത്താൻ സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചു.

9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അപാർ നമ്പറുമായി ബന്ധിപ്പിക്കണം. 10, 12 ബോർഡ് പരീക്ഷകൾക്കു റജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ അപാർ നമ്പർ നിർബന്ധമായി ഉൾപ്പെടുത്തണമെന്നാണു നിർദേശം.

ഓരോ വിദ്യാർഥിക്കും ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന 12 അക്ക ഐഡിയാണ് അപാർ. ഇതു പരിശോധിച്ചാൽ പരീക്ഷാഫലങ്ങൾ, അക്കാദമിക് ബാങ്ക് ക്രെഡിറ്റ്, സ്കോളർഷിപ്പുകൾ അടക്കം വിദ്യാർഥിയുടെ പഠനവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ലഭ്യമാകും.

CBSE,apaar id
75 ശതമാനം ഹാജര്‍ ഇല്ലെങ്കില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഇരുത്തില്ല; 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി സിബിഎസ്ഇ

9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഘട്ടത്തിലും 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന കുട്ടികളുടെ പട്ടികയിലും (LoC) അപാർ (APAAR) ഐഡി നിർബന്ധമായും ബന്ധിപ്പിക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു. രജിസ്ട്രേഷൻ ആരംഭിക്കുന്നതിനും എൽഒസി സമർപ്പിക്കുന്നതിനും മുമ്പ് ലഭ്യത ഉറപ്പാക്കാൻ എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും നിർദ്ദേശം നൽകി.

'ഒരു രാഷ്ട്രം, ഒരു വിദ്യാർത്ഥി ഐഡി' സംരംഭത്തിന് കീഴിൽ വിദ്യാഭ്യാസ മന്ത്രാലയം വികസിപ്പിച്ചെടുത്ത 12 അക്ക തിരിച്ചറിയൽ സംവിധാനമാണ് അപാർ (ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി). ഡിജിലോക്കർ, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC) എന്നിവ വഴി ഓരോ വിദ്യാർത്ഥിക്കും ആജീവനാന്ത ഡിജിറ്റൽ അക്കാദമിക് ഐഡന്റിറ്റി നൽകുന്നതിനും അവരുടെ നേട്ടങ്ങളും രേഖകളും ഒരു പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ ഐഡി.

എല്ലാ അഫിലിയേറ്റഡ് സ്കൂളുകളും UDISE+ പോർട്ടൽ വഴി വിദ്യാർത്ഥികൾക്കായി APAAR ഐഡികൾ സൃഷ്ടിക്കേണ്ടതുണ്ട്. പി ടി എ മീറ്റിങ് നടത്തണം, രക്ഷാകർത്താക്കളുടെ അനുമതി വാങ്ങുക, ഡാറ്റ പരിശോധന, ഐഡി വിതരണം എന്നിവ ഉൾപ്പെടുന്നു. അപാർ ഐഡി മോണിറ്ററിങ് (AIM) പോർട്ടൽ വഴി സിബിഎസ്ഇ ഇക്കാര്യങ്ങൾ പരിശോധിക്കും.

Summary

Education News: The Central Board of Secondary Education (CBSE) has made it mandatory for students to link their APAAR ID with academic records for Classes 9 to 12. This requirement will be implemented from the 2026 board examinations onwards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com