

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഫൈൻ ആർട്സ് കോളജുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ എന്നിവിടങ്ങളിലെ 2026-27 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ഡിഗ്രി കോഴ്സിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് ആണ് അവസരം. www.dtekerala.gov.in വഴി അപേക്ഷ സമർപ്പിക്കാം.
പൊതു വിഭാഗക്കാർക്ക് 600 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഓൺലൈനായി ഫീസ് അടയ്ക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471-2561307, 9400006510 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates