സി- ഡിറ്റിൽ 30 ഒഴിവുകൾ; +2 മുതൽ ബിരുദം വരെ യോഗ്യത, മികച്ച ശമ്പളം

ആകെ 30 ഒഴിവുകളാണുള്ളത്. പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
c-dit recruitment 2026
Applications have been invited for recruitment to various posts at C-DIT, which operates under the Government of Kerala.C-DIT/fb
Updated on: 
2 min read

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സി- ഡിറ്റിലേക്ക് (C-DIT) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 30 ഒഴിവുകളാണുള്ളത്. പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 8.

c-dit recruitment 2026
VISL: വിഴിഞ്ഞം പോർട്ടിൽ നിരവധി ഒഴിവുകൾ; അക്കൗണ്ട്സ്, എഞ്ചിനീയർ, മാനേജർ തസ്തിക; ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകളും യോഗ്യതയും

1. പ്രൊഡക്ഷൻ കോർഡിനേറ്റർ

  • ഒഴിവ്: 1

  • യോഗ്യത: പ്രിന്റിങ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും.

  • അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിൽ NTC/STC/ITI/KGTE യോഗ്യതയും എട്ട് വർഷത്തെ പരിചയവും.

  • പ്ലസ് ടു/VHSE യോഗ്യതയുള്ളവർക്ക് 10 വർഷത്തെ പരിചയം വേണം.

  • SSLC യോഗ്യതയുള്ളവർക്ക് 15 വർഷത്തെ പരിചയം ആവശ്യമാണ്.

  • പ്രായപരിധി: 50 വയസ്സ്.

  • പ്രതിമാസ ശമ്പളം: 32,820–34,190 രൂപ.

c-dit recruitment 2026
MBA - കഴിഞ്ഞോ? കശുവണ്ടി വികസന കോർപറേഷനിൽ ഒഴിവ്; സ്ഥിര നിയമനം നേടാം

2. ജൂനിയർ പ്രൊഡക്ഷൻ കോർഡിനേറ്റർ

  • ഒഴിവ്: 2

  • യോഗ്യത: പ്രിന്റിങ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും നാല് വർഷത്തെ പരിചയം വേണം.

  • അല്ലെങ്കിൽ NTC/STC/ITI/KGTE യോഗ്യതയും ആറ് വർഷത്തെ പരിചയം വേണം.

  • പ്ലസ് ടു/VHSE യോഗ്യതയുള്ളവർക്ക് ഏഴ് വർഷവും SSLC യോഗ്യതയുള്ളവർക്ക് ഒൻപത് വർഷവും പ്രിന്റിങ് പ്രവർത്തനങ്ങളിലെ പരിചയം വേണം.

  • പ്രായപരിധി: 50 വയസ്സ്.

  • പ്രതിമാസ ശമ്പളം: 24,720–25,750 രൂപ.

c-dit recruitment 2026
തിരുവനന്തപുരം IIST-യിൽ PhD Admission നേടാം; ഇപ്പോൾ അപേക്ഷിക്കൂ

3. സീനിയർ മെഷീൻ ഓപ്പറേറ്റർ

  • ഒഴിവ്: 18

  • യോഗ്യത: പ്രിന്റിങ് ടെക്നോളജി/മെക്കാനിക്കൽ വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിൽ NTC/STC/ITI/KGTE യോഗ്യതയും ഏഴ് വർഷത്തെ പരിചയം വേണം.

  • പ്ലസ് ടു/VHSE യോഗ്യതയുള്ളവർക്ക് എട്ട് വർഷവും SSLC യോഗ്യതയുള്ളവർക്ക് 10 വർഷവും പ്രിന്റിങ് പ്രവർത്തനങ്ങളിലെ പരിചയം ആവശ്യമാണ്.

  • പ്രായപരിധി: 50 വയസ്സ്.

  • പ്രതിമാസ ശമ്പളം: 27,920–31,020 രൂപ.

c-dit recruitment 2026
ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

4. ജൂനിയർ മെഷീൻ ഓപ്പറേറ്റർ

  • ഒഴിവ്: 8

  • യോഗ്യത: പ്രിന്റിങ് ടെക്നോളജി/മെക്കാനിക്കൽ വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പരിചയം വേണം.

  • അല്ലെങ്കിൽ മെഷിനിസ്റ്റ്, കാർപെന്റർ, ഫിറ്റർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്, വെൽഡർ, പ്രിന്റിങ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ വിജ്ഞാപനത്തിൽ പറയുന്ന ITI/KGTE യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും വേണം.

  • പ്ലസ് ടു/VHSE യോഗ്യതയുള്ളവർക്ക് ആറ് വർഷവും SSLC യോഗ്യതയുള്ളവർക്ക് എട്ട് വർഷവും പ്രിന്റിങ് പ്രവർത്തനങ്ങളിലെ പരിചയം ആവശ്യമാണ്.

  • പ്രായപരിധി: 50 വയസ്സ്.

  • പ്രതിമാസ ശമ്പളം: 21,070–23,410 രൂപ.

c-dit recruitment 2026
യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

5. ഗ്രാഫിക് ഡിസൈനർ (സെക്യൂരിറ്റി ഡോക്യുമെന്റ്സ് പ്രൊഡക്ഷൻ)

  • ഒഴിവ്: 1

  • യോഗ്യത: ബിഎഫ്എ, ഗ്രാഫിക് ഡിസൈൻ/ആനിമേഷൻ ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

  • ബിരുദവും അംഗീകൃത ഗ്രാഫിക് ഡിസൈൻ സർട്ടിഫിക്കറ്റ് കോഴ്സും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.

  • പ്ലസ് ടു യോഗ്യതയോടൊപ്പം സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൾട്ടിമീഡിയ/ഗ്രാഫിക് ഡിസൈൻ/ആനിമേഷൻ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ, അഞ്ച് വർഷത്തെ പരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം.

  • SSLCയും ഫൈൻ ആർട്സ് ഡിപ്ലോമയും 10 വർഷത്തെ ഡിസൈനിങ് പരിചയവുമുള്ളവർക്കും അവസരമുണ്ട്.

  • പ്രായപരിധി: 55 വയസ്സ്.

  • പ്രതിമാസ ശമ്പളം: 30,000–40,000 രൂപ.

c-dit recruitment 2026
2,000+ ഒഴിവുകൾ; KSEB മുതൽ DP World വരെ, അഭിമുഖം ഡിസംബർ 5ന്

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ സി-ഡിഐടിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ www.careers.cdit.org വഴി ഓൺലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം.

വിജ്ഞാപനം: https://careers.cdit.org/2026Con/OIPNotification24.pdf

Summary

Applications have been invited for recruitment to various posts at C-DIT, which operates under the Government of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER