

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ (RCF) വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ ട്രെയിനി, എക്യുപ്മെന്റ് അറ്റൻഡന്റ് ഗ്രേഡ് II, ജൂനിയർ ഫയർമാൻ ഗ്രേഡ് II എന്നീ തസ്തികകളിലായി 81 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ളവർക്ക് ഡിസംബർ 5 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19.
ടെക്നീഷ്യൻ (മെക്കാനിക്കൽ) ട്രെയിനി: 11 ഒഴിവുകൾ
ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) ട്രെയിനി: 20 ഒഴിവുകൾ
ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) ട്രെയിനി: 9 ഒഴിവുകൾ
എക്യുപ്മെന്റ് അറ്റൻഡന്റ് ഗ്രേഡ് II: 16 ഒഴിവുകൾ
ജൂനിയർ ഫയർമാൻ ഗ്രേഡ് II: 25 ഒഴിവുകൾ
ടെക്നീഷ്യൻ ട്രെയിനി: ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഫുൾടൈം ഡിപ്ലോമയും നിർദിഷ്ട BOAT പരിശീലനവും വേണം. ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ബി.എസ്‌സി (ഫിസിക്സ്, കെമിസ്ട്രി), നിർദിഷ്ട NCVT സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്കും അപേക്ഷിക്കാം.
എക്യുപ്മെന്റ് അറ്റൻഡന്റ് ഗ്രേഡ് II: പത്താം ക്ലാസ്, സാധുവായ HMV ലൈസൻസ്, രണ്ടുവർഷത്തെ ഹെവി വാഹന ഡ്രൈവിങ് പരിചയം എന്നിവ വേണം.
ജൂനിയർ ഫയർമാൻ ഗ്രേഡ് II: പത്താം ക്ലാസിനൊപ്പം ആറുമാസത്തെ ഫയർമാൻ സർട്ടിഫിക്കറ്റും HMV ലൈസൻസും ഒരു വർഷത്തെ ഇൻഡസ്ട്രിയൽ ഫയർഫൈറ്റിങ് പരിചയവും നിർബന്ധമാണ്.
2026 ഫെബ്രുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് പരമാവധി 30 വയസാണ്. ഒബിസി-എൻസിഎൽ വിഭാഗക്കാർക്ക് 33 വയസും എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 35 വയസും വരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ഇളവുകളുണ്ട്.
അപേക്ഷകന്റെ പ്രായം 2026 ഫെബ്രുവരി 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ജനറൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 30 വയസും ഒബിസി-എൻസിഎല്ലിന് 33 വയസും എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് 35 വയസുമാണ് പരമാവധി പ്രായം. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഇളവുണ്ട്.
ടെക്നീഷ്യൻ ട്രെയിനികൾക്ക് ആറുമാസം പ്രതിമാസം 22,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. തുടർന്ന് 22,000–60,000 രൂപ ശമ്പള സ്കെയിലിൽ നിയമനം.
എക്യുപ്മെന്റ് അറ്റൻഡന്റ്, ജൂനിയർ ഫയർമാൻ തസ്തികകളുടെ ശമ്പള സ്കെയിൽ 18,000–42,000 രൂപയാണ്.
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
https://www.rcfltd.com/files/Final%20Detailed%20Advertisement%20technician%2027_11_2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates