IHMCT-ൽ ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവ്; പ്ലസ് 2 മതി, കോവളത്ത് നിയമനം

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.
LDC Job
Applications have been invited for the post of Lower Division Clerk (LDC) at the Institute of Hotel Management and Catering Technology (IHMCT) in Kovalam.IHMCT/X
Edited By:
Updated on: 
1 min read

കേന്ദ്ര സർക്കാരിന് കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽ (IHMCT) ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ രണ്ട് ഒഴിവുകളാണുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

LDC Job
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

ഒഴിവുകൾ

ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലെ ഒരു ഒഴിവ് പൊതുവിഭാഗത്തിലും മറ്റൊന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനും (EWS) സംവരണം ചെയ്തിരിക്കുന്നു.

യോഗ്യത

പ്ലസ് ടു അഥവാ ഹയർ സെക്കൻഡറി പാസായിരിക്കണം. മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗവും കംപ്യുട്ടറിൽ പ്രവർത്തനപരിചയവും ആവശ്യമാണ്. കംപ്യുട്ടർ ആപ്ലിക്കേഷനുകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.

LDC Job
25,000 രൂപ വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം

പ്രായപരിധി

അപേക്ഷകന്റെ പ്രായം 18 മുതൽ 28 വയസ്സുവരെ ആയിരിക്കണം. പട്ടികജാതി, പട്ടികവർഗം, ഒബിസി, ഭിന്നശേഷിക്കാർ തുടങ്ങിയ അർഹമായ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം

ഏഴാം ശമ്പള കമ്മിഷൻ പ്രകാരം പേ ലെവൽ 2-ൽ 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് ശമ്പള സ്കെയിൽ.

LDC Job
വിട്ടു കളയല്ലേ... കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ 1,393 ഒഴിവുകൾ; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

തിരഞ്ഞെടുപ്പ്

അപേക്ഷകളുടെ പരിശോധനയ്ക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനും ശേഷം എഴുത്തുപരീക്ഷയും ടൈപ്പിങ് പരീക്ഷയും ഉൾപ്പെടുന്ന നടപടികളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

LDC Job
വരുന്നു... NLC തമിഴ്‌നാട്ടിൽ 145 ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ സെക്യൂരിറ്റി വരെ, ശമ്പളം 2.60 ലക്ഷം വരെ

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്സൈറ്റായ https://www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/11/Corrigendum-IHMCT-LDC-Recruitment-Notification.pdf

LDC Job
എഞ്ചിനീയറിങ് കഴിഞ്ഞോ? BEL-ൽ 350 ഒഴിവുകൾ; ശമ്പളം 13 ലക്ഷം വരെ
Summary

Applications have been invited for the post of Lower Division Clerk (LDC) at the Institute of Hotel Management and Catering Technology (IHMCT) in Kovalam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER