ഡിഗ്രിയുണ്ടോ? നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലിൽ 15 ഒഴിവുകൾ

ടെക്നിക്കൽ അസിസ്റ്റന്റ് (അക്കൗണ്ട്സ്), ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 15 ഒഴിവുകളാണുള്ളത്.
NPC Jobs 2026
Applications have been invited for the post of Technical Assistant at the National Productivity Council (NPC)@NPC_INDIA_GOV
Edited By:
Updated on: 
1 min read

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലിൽ (NPC) ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് (അക്കൗണ്ട്സ്), ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 15 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡിസംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

NPC Jobs 2026
റെയിൽവേയിൽ കായിക താരങ്ങൾക്ക് ജോലി; 21 ഒഴിവുകൾ, ഡിസംബർ 1 മുതൽ അപേക്ഷിക്കാം

ഒഴിവുകളുടെ വിശദാംശങ്ങൾ

ആകെ 15 ഒഴിവുകളാണുള്ളത്.

  • ടെക്നിക്കൽ അസിസ്റ്റന്റ് (അക്കൗണ്ട്സ്): 10 ഒഴിവുകൾ

  • ടെക്നിക്കൽ അസിസ്റ്റന്റ്: 5 ഒഴിവുകൾ

NPC Jobs 2026
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

യോഗ്യത

  • ടെക്നിക്കൽ അസിസ്റ്റന്റ് (അക്കൗണ്ട്സ്) തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽനിന്നുള്ള കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായത്.

  • അക്കൗണ്ട്സ്, ഫിനാൻസ്, ഓഡിറ്റ്, ടാക്സേഷൻ അല്ലെങ്കിൽ ബജറ്റ് മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

  • ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയ്ക്ക് ആർട്സ്, സയൻസ്, കൊമേഴ്‌സ് അല്ലെങ്കിൽ മാനേജ്‌മെന്റ് വിഷയങ്ങളിൽ ബിരുദം വേണം.

  • സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ ഓഫീസ് ജോലികളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.

NPC Jobs 2026
ഡിഗ്രി മതി, ഇന്ത്യൻ എംബസിയിൽ ജോലി നേടാം; നിയമനം ബ്രസീലിൽ, ഇപ്പോൾ അപേക്ഷിക്കൂ

പ്രായപരിധി

അപേക്ഷകന്റെ പ്രായം 2026 ഡിസംബർ 28ന് പരമാവധി പ്രായം 30 വയസ് ആണ്. ഒബിസിക്ക് മൂന്ന് വർഷവും എസ്‌സിക്ക് അഞ്ച് വർഷവും ഭിന്നശേഷിക്കാർക്ക് ചട്ടപ്രകാരവും ഇളവുണ്ട്.

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് പേ ലെവൽ 6 പ്രകാരം 35,400–1,12,400 രൂപയാണ് ശമ്പളം. പ്രൊബേഷൻ കാലാവധി രണ്ട് വർഷം.

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://npcindia.gov.in/api/v1/careers/files/career_20261129092535_5c4912bcda2f4872b0b9900b797a497a.pdf

NPC Jobs 2026
VISL: വിഴിഞ്ഞം പോർട്ടിൽ നിരവധി ഒഴിവുകൾ; അക്കൗണ്ട്സ്, എഞ്ചിനീയർ, മാനേജർ തസ്തിക; ഇപ്പോൾ അപേക്ഷിക്കാം
NPC Jobs 2026
സി- ഡിറ്റിൽ 30 ഒഴിവുകൾ; +2 മുതൽ ബിരുദം വരെ യോഗ്യത, മികച്ച ശമ്പളം
Summary

Applications have been invited for the post of Technical Assistant at the National Productivity Council (NPC), which operates under the Union Ministry of Commerce and Industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER