കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന് (ഐ എച്ച് ആർ ഡി) കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ജനുവരിയിൽ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി ജി ഡി സി എ), സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റിയിൽ പി ജി ഡിപ്ലോമ (പി ജി ഡി സി എഫ്), ഡേറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ ഡിപ്ലോമ (ഡി ഡി ടി ഒ എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി സി എ), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് (സി സി എൽ ഐ എസ്) എന്നിവയിലേക്കാണ് പ്രവേശനം.
പി ജി ഡി സി എ കോഴ്‌സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈബർ ഫോറൻസിക്‌സ് കോഴ്‌സിന് ബി ടെക്, ബി എസ്.സി (സി എസ്), ബി സി എ അല്ലെങ്കിൽ എംടെക്/എംസി എ/എം എസ് സി (സി എസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഡി ഡി ടി ഒ എ, ലൈബ്രറി സയൻസ് കോഴ്‌സുകൾക്ക് എസ് എസ് എൽ സിയും (അല്ലെങ്കിൽ തത്തുല്യം), ഡി സി എയ്ക്ക് പ്ലസ് ടുവുമാണ് (അല്ലെങ്കിൽ തത്തുല്യം) യോഗ്യത.
എസ് സി/എസ് ടി വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കും.
ജനറൽ വിഭാഗത്തിന് ജി എസ് ടി ഉൾപ്പെടെ 177 രൂപയും എസ് സി/എസ് ടി വിഭാഗത്തിന് 118 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ ഡിസംബർ 31ന് വൈകിട്ട് നാല് മണിക്ക് മുൻപായി സമർപ്പിക്കണം. അപേക്ഷാ ഫോമുകൾ പരിശീലന കേന്ദ്രങ്ങളിൽ നേരിട്ടും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഐ എച്ച്.ആർ ഡി വെബ്‌സൈറ്റ് https://www.ihrdadmissions.org/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates