നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ നാല് തസ്തികയിലേക്കാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ മാസം വിവിധ തീയതികളിലാണ് ഓരോന്നി​ന്റെയും അപേക്ഷ നൽകാനുള്ള അവസാന ദിവസം
National Institute of Speech & Hearing, Nish
NISH seeks applications for various vacanciesKeshaV
Updated on
2 min read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നാല് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിനാൻസ് ഡിപ്പാർട്ട്‌മെൻറിൽ അസിസ്റ്റന്റ്ഷിപ്പ്, ഏർലി ഇൻറർവെൻഷൻ പ്രോഗ്രാമിൽ ടീച്ചിങ് അസിസ്റ്റന്റ്, ഫിസിയോതെറപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് ഒഴിവുകളാണുള്ളത്.

വിവിധ ദിവസങ്ങളിലാണ് ഓരോ തസ്തികയിലേക്കും അപേക്ഷ സമ‍ർപ്പിക്കാനുള്ള അവസാന തീയതി. ഓരോ തസ്തികയ്ക്കും വേണ്ട യോഗ്യത, പരിചയം, അപേക്ഷിക്കേണ്ട വിധം, അവസാന തീയതി എന്നിവ അറിയാം.

National Institute of Speech & Hearing, Nish
കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ലിനിക്കൽ സൂപ്പർവൈസർ (ഫിസിയോതെറാപ്പി)

യോ​ഗ്യത

ഫിസിയോതെറാപ്പിയിൽ മാസ്റ്റേഴ്‌സ് (എംപിടി) / ഫിസിയോതെറാപ്പിയിൽ ബാച്ചിലേഴ്‌സ് (ബിപിടി)

ഉയർന്ന പ്രായപരിധി: 40 വയസ്സ് ( (01.01.25 )

പ്രതിമാസ സ്റ്റൈപ്പൻഡ്: എംപിടി യോഗ്യതയ്ക്ക് 32,550 രൂപയും ബിപിടി യോഗ്യതയ്ക്ക് 28,000 രൂപയും

കാലാവധി: ഒരു വർഷം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:2025 ഡിസംബർ 31

National Institute of Speech & Hearing, Nish
എൻ ഐ ടി ഡൽഹിയിൽ അസിസ്റ്റ​ന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ്, ജനുവരി ഏഴ് വരെ അപേക്ഷിക്കാം

അപേക്ഷയിൽ അപേക്ഷരുടെ മൊബൈൽ ഫോൺ നമ്പറും സാധുവായ ഇമെയിൽ ഐഡിയും ആവശ്യമാണ്. നിഷിൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴിയായിരിക്കും.

അപേക്ഷകൾ nishhr@nish.ac.in എന്ന ഇമെയിൽ വിലാസം വഴി അയയ്ക്കണം. അപേക്ഷ അയക്കുമ്പോൾ മെയിലിലെ സബ്ജകട് ലൈനിൽ "843NISH/ Position- Clinical Supervisor - PT"" എന്ന് രേഖപ്പെടുത്തിയിരിക്കണം.

ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കുള്ള അപേക്ഷകൾ 2025 ഡിസംബർ 31, വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിച്ചിരിക്കണം.

സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റ്

ജോലിസ്ഥലം - കോട്ടയം

യോ​ഗ്യത

BASLP/ MASLP/MSc.SLP

സാധുവായ RCI സർട്ടിഫിക്കറ്റ്

അഭികാമ്യം: ബിരുദാനന്തരം ഓന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയം

ഉയർന്ന പ്രായപരിധി: 45 വയസ്സ് (01.01.25 )

ശമ്പളം: പ്രതിമാസം 36,000 രൂപ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 2025 ഡിസംബർ 27

അപേക്ഷകൾ nishhr@nish.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. അപേക്ഷ അയക്കുമ്പോൾ മെയിലിലെ സബ്ജകട് ലൈനിൽ 188NISH/position - KSBCDC" എന്ന് രേഖപ്പെടുത്തണം.

സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റ് അപേക്ഷകൾ 2025 ഡിസംബർ 27, വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിച്ചിരിക്കണം.

ടീച്ചിങ് അസിസ്റ്റന്റ് – ഏർലി ഇന്റർവെൻഷൻ പ്രോഗ്രാം (EIP)

യോ​ഗ്യത

നിഷിൽ DECSE (HI) കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

സാധുവായ RCI രജിസ്ട്രേഷൻ നിർബന്ധമാണ്. താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സ്വീകരിക്കും.

ഉയർന്ന പ്രായപരിധി: 36 വയസ്സ് ( 01.01.2025 )

പ്രതിമാസ സ്റ്റൈപ്പൻഡ്: 15,000 രൂപ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി :2025 ഡിസംബർ 23

അപേക്ഷകൾ nishhr@nish.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.അപേക്ഷ അയക്കുമ്പോൾ മെയിലിലെ സബ്ജകട് ലൈനിൽ “NISH/175 -Teaching Assistant- EIP” എന്ന രേഖപ്പെടുത്തണം.

ടീച്ചിങ് അസിസ്റ്റന്റ് അപേക്ഷകൾ 2025 ഡിസംബർ 23, വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിച്ചിരിക്കണം.

അസിസ്റ്റന്റ്ഷിപ്പ് - ഫിനാൻസ്

യോ​ഗ്യത

ബികോമും എംകോമും റെഗുലർ മോഡിൽ, ഏതെങ്കിലും ഒരു പ്രോഗ്രാമിൽ ഒന്നാം ക്ലാസോടെ പാസ്സായിരിക്കണം

സർക്കാർ സ്ഥാപനത്തിലോ പ്രശസ്ത സ്ഥാപനത്തിലോ അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

ഉയർന്ന പ്രായ പരിധി: 36 വയസ്സ് ( 01.01.2025 )

പ്രതിമാസ സ്റ്റൈപ്പൻഡ് : 22,000 രൂപ.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 2025 ഡിസംബർ 24

അപേക്ഷകൾ nishhr@nish.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. അപേക്ഷ അയക്കുമ്പോൾ മെയിലിലെ സബ്ജകട് ലൈനിൽ 12NISH/ ‘Assistantship in Finance’ ’ എന്ന് രേഖപ്പെടുത്തണം .അസിസ്റ്റന്റ്ഷിപ്പ് - ഫിനാൻസ് അപേക്ഷകൾ 2025 ഡിസംബർ 24, വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിച്ചിരിക്കണം.

Summary

Job Alert: NISH seeks applications for various vacancies know the date and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com