

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യു നടത്തും.
ഡിസംബർ 19 രാവിലെ 11ന് പൾമണറി മെഡിസിൻ വിഭാഗത്തിലെ അഭിമുഖവും രാവിലെ 11.30ന് ജനറൽ സർജറി വിഭാഗത്തിലെ അഭിമുഖവും ഉച്ചയ്ക്ക് ജനറൽ മെഡിസിൻ വിഭാഗത്തിലെ അഭിമുഖവും നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in, ഫോൺ : 0474-2572572, 0474-2572574.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് പാർട്ട് ടൈം ഡിഗ്രി കോഴ്സ് ഓഫീസിൽ 2025-26 അധ്യയന വർഷത്തേക്ക് സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്.
അതത് വിഭാഗങ്ങളിൽ ബി ഇ/ ബി ടെക്ക് ബിരുദവും എം ഇ / എം ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സുമാണ് യോഗ്യത.
താൽപ്പര്യമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ 30 രാവിലെ 10ന് കോളജിൽ CGPU ഹാളിൽ ഹാജരാകണം.
എഴുത്ത് പരീക്ഷ / അഭിമുഖം എന്നിവയ്ക്കായി ഡിസംബർ 30 രാവിലെ 10ന് കോളേജിലെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, ഫോൺ : 0471 2998391.
തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ലൈബ്രേറിയൻ ഗ്രേഡ്-4, ലൈബ്രറി അറ്റൻഡർ- താൽക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദവും ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ ലൈബ്രറി സയൻസിൽ ബിരുദവുമാണ് ലൈബ്രേറിയൻ യോഗ്യത. പ്ലസ് ടുവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ലൈബ്രറി അറ്റൻഡർ യോഗ്യത.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 29 തിങ്കളാഴ്ച രാവിലെ 10ന് മുമ്പായി ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട വിഭാഗത്തിൽ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in ൽ ലഭിക്കും.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് ആൻഡ് സിവിൽ എൻജിനിയറിങ്, അപ്രന്റിസുകളുടെ നിയമനത്തിന് ഡിസംബർ 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates