ജിഎൻഎം, എഎൻഎം കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു, ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം

ഓഗസ്റ്റ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടു കോഴ്‌സിനും കൂടി ഒരു അപേക്ഷ മതിയാകും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ താൽപ്പര്യമുള്ള കോഴ്‌സുകൾ അപേക്ഷകർക്ക് തെരഞ്ഞെടുക്കാം.
Applications invited for GNM and ANM courses Nursing, Nurse
Applications invited for GNM and ANM courses, applications can be submitted till August 20 പ്രതീകാത്മക ചിത്രം TNIE
Updated on
1 min read

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലെ നഴ്‌സിങ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു.

www.lbscentre.kerala.gov.in വഴി ഓഗസ്റ്റ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടു കോഴ്‌സിനും കൂടി ഒരു അപേക്ഷ മതിയാകും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ താൽപ്പര്യമുള്ള കോഴ്‌സുകൾ അപേക്ഷകർക്ക് തെരഞ്ഞെടുക്കാം.

Applications invited for GNM and ANM courses Nursing, Nurse
ബിരുദമുണ്ടോ? പൊതുമേഖലാ ബാങ്കുകളിൽ പതിനായിരത്തിലേറെ ഒഴിവുകൾ, കേരളത്തിൽ 330; ഐ ബി പി എസ് വിജ്ഞാപനമായി

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ജിഎൻഎം കോഴ്‌സിന് 400 രൂപയും ജിഎൻഎം നും കൂടി 600 രൂപയും എഎൻഎമ്മിന് മാത്രം അപേക്ഷിക്കുന്നതിന് 300 രൂപയുമാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് അപേക്ഷാഫീസ് ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിൽ ജിഎൻഎം കോഴ്‌സിന് 200 രൂപയും ജിഎൻഎമ്മിനും എഎമ്മിനും കൂടി 300 രൂപയും എഎൻഎമ്മിന് മാത്രം അപേക്ഷിക്കുന്നതിന് 150 രൂപയുമാണ്.

അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

Applications invited for GNM and ANM courses Nursing, Nurse
സിഇഒ ആണെങ്കിലും പണിപോകും, പകരം എഐ വരും; മുന്നറിയിപ്പുമായി ഗൂഗിൾ എക്‌സിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസർ

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനായി കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ 40 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് വിഷയം നിർബന്ധമായും പഠിച്ചിരിക്കണം.

ഇവരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്നും ഹയർ സെക്കൻഡറി പരീക്ഷ പാസ്സായവരെ പരിഗണിക്കും. ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനായി കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. കൂടാതെ മലയാളം വായിക്കുവാനും എഴുതുവാനും കഴിയണം.

പ്രോസ്സ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.

Summary

Education news: GNM and ANM Applicants can pay the application fee online or through any branch of Federal Bank using the challan downloaded from the website. The relevant documents should be uploaded at the time of submitting the online application.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com