സ്കൂൾ വിദ്യാർത്ഥികൾക്ക് സ‍ർവകലാശാലയിൽ പഠിക്കാം, ലോധാജീനിയസ്- അശോകാ യൂണിവേഴ്സിറ്റി സ്കോളർഷിപ്പിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

അശോകാ യൂണിവേഴ്സിറ്റി കാമ്പസിൽ നാലാഴ്ചത്തെ (ഒരു മാസം നീണ്ടുനിൽക്കുന്ന) റസിഡൻഷ്യൽ പ്രോഗ്രാം,ഒരു വർഷത്തെ തുടർ പഠന ഗവേഷണത്തിനുള്ള അവസരം എന്നിവയാണ് ഈ പ്രോഗ്രാമിന്‍റെ പ്രധാന സവിശേഷത.
 Lodha Genius Programme,Ashoka University
The Lodha Genius Programme is a joint initiative between Lodha Foundation and Ashoka University LGAUP
Updated on
3 min read

ന്ത്യയിലെ വിദ്യാഭാസ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ടതായിരുന്നു അശോകാ യൂണിവേഴ്സിറ്റിയും ലോധാ ഫൗണ്ടേഷനും ചേർന്ന് സ്കൂൾ കുട്ടികൾക്കായി ആരംഭിച്ച ദ് ലോധാ ജീനിയസ്- അശോകാ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് പ്രോഗ്രാം (LG-AUP).

ഒൻപതു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ പ്രതിഭയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി,അശോകാ യൂണിവേഴ്സിറ്റിയുടെയും ലോധാ ഫൗണ്ടേഷന്‍റെയും സംയുക്ത സംരംഭമാണ് എൽ ജി - എ യുപി. നിലവിൽ എട്ടാം ക്ലാസ് മുതൽ 11 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി പൂർണമായും ധനസഹായമുള്ള ഈ സ്കോളർഷിപ്പ്, പ്രോഗ്രാം കാലയളവിലെ വിദ്യാർത്ഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്നു.

 Lodha Genius Programme,Ashoka University
മാരിടൈം യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി; ഡിസംബർ 20 വരെ അപേക്ഷിക്കാം

2023-ൽ 100 വിദ്യാർത്ഥികളുമായി തുടങ്ങിയ പദ്ധതിയിൽ 2025-ൽ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്തു.

ചെറുപ്രായത്തിൽത്തന്നെ,വിദ്യാർത്ഥികളുടെ അന്വേഷണ,ഗവേഷണ താൽപ്പര്യം വർധിപ്പിക്കുന്നതിനുള്ള വേദികളും സാഹചര്യങ്ങളും ഒരുക്കുകയും വിവിധ വിഷയങ്ങളിൽ അറിവും വിജ്ഞാനവും നേടുന്നതിനുമുള്ള അവസരമാണ് എൽ ജി - എ യുപി (LG-AUP) ഒരുക്കുന്നത്.

അശോകാ യൂണിവേഴ്സിറ്റി കാമ്പസിൽ നാലാഴ്ചത്തെ (ഒരു മാസം നീണ്ടുനിൽക്കുന്ന) റസിഡൻഷ്യൽ പ്രോഗ്രാം,ഒരു വർഷത്തെ തുടർ പഠന ഗവേഷണത്തിനുള്ള അവസരം എന്നിവയാണ് ഈ പ്രോഗ്രാമിന്‍റെ പ്രധാന സവിശേഷത.

 Lodha Genius Programme,Ashoka University
SET 2026: സെറ്റ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

സ്കുൾപഠനവും സർവകലാശാല തലത്തിലുള്ള ഗവേഷണവും തമ്മിലുള്ള അന്തരം കുറക്കാനും കുട്ടികളിൽ ഗവേഷണ താൽപ്പര്യം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമാക്കിയുള്ള 2026 ലേക്കുള്ള ‘ദ് ലോധാ ജീനിയസ്-അശോകാ യൂണിവേഴ്സിറ്റി പ്രോഗ്രമിൽ (LODHA GENIUS -ASHOKA UNIVERSITY PROGRAMME LG-AUP) പങ്കെടുക്കാൻ താൽപ്പര്യുള്ള വിദ്യാർത്ഥികൾക്ക് ഡിസംബർ ഒന്നു മുതൽ അപേക്ഷ സമ‍ർപ്പിക്കാം.

പഠനഘടനകൾ

ഈ പദ്ധതിക്കു രണ്ട് പ്രധാന ഘടനകളാണുള്ളത്:

● അശോക സർവകലാശാലയിൽ നാല് ആഴ്ചത്തെ റെസിഡൻഷ്യൽ ഓൺ ക്യാമ്പസ് പരിപാടി

● പഠനത്തിലും ഗവേഷണത്തിലും വിദ്യാർത്ഥികളുടെ തുടർച്ചയായ പങ്കാളിത്തം ഉറപ്പാക്കാൻ രൂപകൽപ്പനചെയ്‌ത, ഒരുവർഷം നീളുന്ന തുടർപഠന ഇടപെടൽ.

LODHA GENIUS PROGRAMME
ലോധാ ജീനിയസ് അശോക യൂണിവേഴ്സിറ്റി പ്രോഗ്രാം (ഫയൽ ചിത്രം)LGAUP

നാലാഴ്ചത്തെ റസിഡൻഷ്യൽ പ്രോഗ്രാമിൽ വിവിധ വിഷയങ്ങളിലെ പഠന,പരിശീലനത്തിനുള്ള അവസരം,പ്രോജക്ട് വർക്ക്,ഫീൽഡ് ട്രിപ്പ്,മെന്‍റർഷിപ്പ് എന്നിവയുണ്ടാവും.

വിദ്യാർത്ഥികൾക്ക് അവരുടെ പഠനയാത്രയുടെ പ്രാരംഭഘട്ടത്തിൽ ഗവേഷണം, ഇന്നൊവേഷൻ, ഇന്റ‍ഡിസ്പ്ലിനറി പഠനം എന്നിവയക്കുള്ള വഴികൾ സൃഷ്ടിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എ ഐ,റോബോട്ടിക്സ്,ഡിസൈൻ തിങ്കിങ്,അസ്ട്രോണമി,സിന്തറ്റിക് ബയോളജി,തുടങ്ങിയവയിൽ മികച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലാസ്സുകളും പരിശീലനവും ലഭിക്കും.അശോകാ യൂണിവേഴ്സിറ്റിയുടെ മികച്ച ലാബ് സൗകര്യവും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവും.

 Lodha Genius Programme,Ashoka University
പി.ജി മെഡിക്കൽ കോഴ്സ്: അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിദ്യാർത്ഥികളുടെ ഗ്രേഡ് നിലവാരവും പഠനതാൽപ്പര്യങ്ങളും അടിസ്ഥാനമാക്കി മൂന്ന് അക്കാദമിക് ട്രാക്കുകളിലൂടെയാണ് ക്യാമ്പസിലെ കോഴ്സുകൾ നൽകുന്നത്.

ജൂനിയർ ട്രാക്ക് (Junior Track) ഗ്രേഡ് 9-10: സയൻസ്,മാത്സ്,സോഷ്യൽ സയൻസ്,ആർട്സ് എന്നീ വിഷയങ്ങളിൽ ഒരാഴ്ച വീതം നീളുന്ന വർക്ക് ഷോപ്പുകളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

സയൻസ് ട്രാക്ക് (Science Track) ഗ്രേഡ് 11- 12: വിദ്യാർത്ഥികൾക്ക് ഒരു സയൻസ് പ്രോജക്ട് തെരഞ്ഞെടുത്ത് അവയിൽ ഗവേഷണം,പരിശീലനം,അവതരണം എന്നിവ നടത്താം.

മാത്തമാറ്റിക്സ് ട്രാക്ക് (Mathematics Track) ഗ്രേഡ് 11- 12: മാത്സിൽ ഗവേഷണത്തിനും കൂടുതൽ പഠനത്തിനും താൽപ്പര്യമുള്ള വിദ്യാ‍ർത്ഥികൾക്കായി തയാറാക്കിയിട്ടുള്ള പാഠ്യപദ്ധതിയാണിത്.

എൽ പി ജി കണ്ടിന്യൂഡ് ലേണിങ്ങ് (LPG Continued Learning)-ഒരു വർഷത്തെ തുട‍ർ ഓൺലൈൻ പഠന പദ്ധതി

അസ്ട്രോ ഫിസിക്സ്,ഇക്കോളജി,ചിപ്പ് ഡിസൈൻ ടു ഫോറൻസിക് സയൻസ്,എജ്യൂക്കേഷൻ,ലിറ്ററസി ആൻഡ് ജസ്റ്റിസ്,മോഡലിങ് ഇൻ ബയോളജി,തുടങ്ങിയ 13 കോഴ്സുകളാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്.

Lodha Genius- Ashoka University program
ലോധാ ജീനിയസ് അശോകാ യൂണിവേഴ്സിറ്റി പ്രോഗ്രാമിൽ നിന്ന് (ഫയൽ)LGAUP

ഓൺലൈൻകോഴ്സ്,റിസർച്ച് മൊഡ്യൂൾസ്,ഇന്‍റേൺഷിപ്പ്,കോമ്പറ്റീഷൻ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ആഗോള തലത്തിലുള്ള അവസരങ്ങളിലും ഗവേഷണത്തിലുമുള്ള പങ്കാളിത്തവും .

LGP അനുഭവപരിചയപഠനത്തിനും ഇന്റേൺഷിപ്പുകൾക്കുമായി അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്.

● കലിഫോർണിയ സർവകലാശാല, സാന്താക്രൂസ് (UCSC):

● സയൻസ് ഇന്റേൺഷിപ്പ് പ്രോഗ്രാം (SIP), ഷാഡോ ദ് സയന്റിസ്റ്റ് എന്നിവ ഗവേഷണത്തിനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും നിരീക്ഷിക്കാനുമുള്ള അവസരം.

● CERN (യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്)

● വിദ്യാർത്ഥികൾ CERN മാസ്റ്റർക്ലാസിൽ പങ്കെടുക്കാൻ അവസരം .

● യൂറോപ്യൻ ടൂർണമെന്റ് ഓഫ് എന്തൂസ്യാസ്റ്റിക് അപ്രന്റീസ് മാത്തമാറ്റീഷ്യൻസ് (ETEAM) മത്സരം

LodhaGenius- Ashoka University program
ലോധാ ജീനിയസ് അശോകാ യൂണിവേഴ്സിറ്റി പ്രോഗ്രാമിൽ നിന്ന് ( ഫയൽ )LGAUP

പ്രധാന തീയതികൾ

● ഓൺലൈൻ ആപ്ലിക്കേഷൻ - ഡിസംബർ 1 മുതൽ ജനുവരി 15 വരെ

●● ഫെബ്രുവരി 7 - ഓൺലൈൻ നാഷണൽ ലെവൽ അഡ്മിഷൻ ടെസ്റ്റ്

●●● മാർച്ച്/ഏപ്രിൽ -ഓൺലൈൻ ഇൻ്റർവ്യൂ

●●●● മെയ് 15 - ജൂൺ 16 - അശോക യൂണിവേഴ്സിറ്റിയിൽ ക്യാമ്പസ് മൊഡ്യൂൾ

Summary

Education News: The Lodha Genius Programme is a joint initiative between Lodha Foundation and Ashoka University for Indian school students. Know date and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com