CISF: പാരാ മെഡിക്കൽ വിഭാഗത്തിൽ ഒഴിവ്, ജൂൺ 8 മുതൽ അപേക്ഷിക്കാം

യോഗ്യരായ പുരുഷ-വനിത ഉദ്യോഗാർഥികൾക്ക് ജൂൺ 8 മുതൽ ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
CISF JOBS 2026
Apply Now for CISF ASI Pharmacist, Lab Technician and X-Ray Technician Posts.
Edited By:
Updated on
1 min read

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CRPF)-ൽ പാരാ മെഡിക്കൽ സ്റ്റാഫ് തസ്തികകളിൽ നിയമനം. ഫാർമസിസ്റ്റ്,എക്‌സ്-റേ ടെക്നീഷ്യൻലാബ് ടെക്നീഷ്യൻ തസ്തികകളിലായി ആകെ 24 ഒഴിവുകളാണുള്ളത്. യോഗ്യരായ പുരുഷ-വനിത ഉദ്യോഗാർഥികൾക്ക് ജൂൺ 8 മുതൽ ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

CISF JOBS 2026
ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • എഎസ്ഐ (ഫാർമസിസ്റ്റ്) – 18 ഒഴിവുകൾ

  • എഎസ്ഐ (എക്‌സ്-റേ ടെക്നീഷ്യൻ) – 1 ഒഴിവ്

  • എഎസ്ഐ (ലാബ് ടെക്നീഷ്യൻ) – 5 ഒഴിവുകൾ

CISF JOBS 2026
ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

വിദ്യാഭ്യാസ യോഗ്യത

എഎസ്ഐ (ഫാർമസിസ്റ്റ്)

  • അംഗീകൃത ബോർഡിൽ/സർവകലാശാലയിൽ നിന്ന് പ്ലസ് ടു വിജയിച്ചിരിക്കണം.

  • കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഫാർമസിയിൽ ഡിപ്ലോമയോ ഡിഗ്രിയോ നേടിയിരിക്കണം.

  • 1948ലെ ഫാർമസി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റ് ആയിരിക്കണം.

CISF JOBS 2026
കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം; 1607 ഒഴിവുകൾ, ഐടിഐ മുതൽ പാരാമെഡിക്കൽ വരെ, ജൂൺ 1 മുതൽ അപേക്ഷിക്കാം

എഎസ്ഐ (എക്‌സ്-റേ ടെക്നീഷ്യൻ)

  • അംഗീകൃത ബോർഡിൽ/സർവകലാശാലയിൽ നിന്ന് പ്ലസ് ടു വിജയിച്ചിരിക്കണം.

  • കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് റേഡിയോഗ്രഫിയിൽ 2 വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം.

CISF JOBS 2026
ഐഐഎം മുംബൈ: മാനേജ്മെന്റ് ട്രെയിനിയാകാം,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 16

എഎസ്ഐ (ലാബ് ടെക്നീഷ്യൻ)

  • സയൻസ് വിഷയത്തോടെ അംഗീകൃത ബോർഡിൽ/സർവകലാശാലയിൽ നിന്ന് പ്ലസ് ടു വിജയിച്ചിരിക്കണം.

  • കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ (MLT) 2 വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം.

CISF JOBS 2026
കേന്ദ്ര സർക്കാർ ജോലി ആണോ സ്വപ്‍നം? 12,256 ഒഴിവുകൾ, ഡിഗ്രി യോഗ്യത; റെയിൽവേ മുതൽ ഓഫ് ഇൻകം ടാക്സിൽ വരെ അവസരം

പ്രായപരിധി

മൂന്ന് തസ്തികകൾക്കും ഒരേ പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2026 ജൂലൈ 7-ന് അപേക്ഷകന്റെ പ്രായം 18 മുതൽ 28 വയസ് വരെയായിരിക്കണം. സർക്കാർ ചട്ടങ്ങൾ പ്രകാരം എസ്.സി/എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും പ്രായ ഇളവ് ലഭിക്കും.

CISF JOBS 2026
ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), ഡോക്യുമെന്റ് പരിശോധന, ബേസിക് വൊക്കേഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (BVAT), മെഡിക്കൽ പരിശോധന എന്നിവയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cisf.gov.in/

Summary

Apply Now for CISF ASI Pharmacist, Lab Technician and X-Ray Technician Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com