തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റ​ന്റ് പ്രൊഫസ‍ർ, ജൂനിയർ റസിഡ​ന്റ് , മലപ്പുറം ആയുഷ് മിഷനിൽ പ്രോ​ഗ്രാം മാനേജ‍ർ,പ്രോജക്ട് കോ ഓർഡിനേറ്റർ ഒഴിവുകൾ

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യം വകുപ്പും ചേർന്ന് ഒക്ടോബർ 13ന് പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള തിരുവന്തപുരം ചാക്ക ഐ ടി ഐ യിൽ സംഘടിപ്പിക്കുന്നു.
Junior Resident , Assistant Professor Vacancies
Junior Resident , Assistant Professor VacanciesAi representative purpose only image gemini
Updated on
2 min read

ദന്ത ഡോക്ടർ, റേഡിയോഗ്രാഫർ

വിതുര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്ത ഡോക്ടർ, റേഡിയോ ഗ്രാഫർ തസ്തികകളിൽ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും.

ഓരോ ഒഴിവുകളാണ് ഉള്ളത്. പ്രായപരിധി 40 വയസിൽ താഴെ.

ബി ഡി എസും കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ദന്തൽ ഡോക്ടർ തസ്തികയുടെ യോഗ്യത.

റേഡിയോ ഗ്രാഫർ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള പാരാമെഡിക്കൽ രജിസ്ട്രേഷനുമാണ് റേഡിയോ ഗ്രാഫർ തസ്തികയുടെ യോഗ്യത.

യോഗ്യതയുള്ളവർ ഒക്ടോബർ 15ന് രാവിലെ 10 മുതൽ 11.30 വരെ അസൽ സർട്ടിഫിക്കറ്റുകളും ആധാർ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യുവിൽ ഹാജരാകണം.

Junior Resident , Assistant Professor Vacancies
'മനസ്സമാധാനമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ?'; കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചത് 30% പേർ, പുതുതലമുറയിലെ രണ്ടിലൊരാൾ ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നു

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോ സർജറി തസ്തികയിലേക്ക് നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. രണ്ട് ഒഴിവുകളുണ്ട്.

താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ 17ന് രാവിലെ 11 മണിക്ക് ഹാജരാകണം

ജൂനിയർ റസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ നോൺ അക്കാദമിക് ജൂനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

എം ബി ബി എസ് ബിരുദവും ടി സി എം സി. രജിസ്ട്രഷനുമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 28 രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

Junior Resident , Assistant Professor Vacancies
അത് വ്യാജ സർവകലാശാല, കോഴിക്കോട് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിനെതിരെ മുന്നറിയിപ്പ് ആവർത്തിച്ച് യുജിസി

അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ ഓർഡിനേറ്റർ

നാഷണൽ ആയുഷ് മിഷൻ കേരളയിൽ ജില്ലാ പ്രോഗ്രാം മാനേജർ (മലപ്പുറം), പ്രോജക്ട് കോ ഓർഡിനേറ്റർ ആയുർവേദം തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങൾക്ക്: www.namkerala.gov.in, ഫോൺ: 0471 2474550.

Junior Resident , Assistant Professor Vacancies
കുടുംബശ്രീ റിലയൻസുമായി കൈകോർത്ത് 10,000 വനിതകൾക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി എംബി രാജേഷ്

അപ്രന്റീസ്ഷിപ്പ് മേള

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യം വകുപ്പും ചേർന്ന് ഒക്ടോബർ 13ന് പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള തിരുവന്തപുരം ചാക്ക ഐ ടി ഐ യിൽ സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അപ്രന്റീസ് ഒഴുവുകളിലേക്ക് ട്രെയിനികളെ തെരഞ്ഞെടുക്കും.

അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള ട്രെയിനികൾ 13ന് രാവിലെ ഒമ്പതിന് ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക ഐ ടി ഐ ഓഡിറ്റേറിയത്തിൽ ഹാജരാകണം.

നിലവിൽ അപ്രന്റീസ് ട്രെയിനിങ് ചെയ്യുന്നവരും അപ്രന്റീസ് ട്രെയിനിങ് കഴിഞ്ഞവരും പങ്കെടുക്കേണ്ടതില്ല.

Summary

Job Alert: There are vacancies for the posts of Assistant Professor in Neurosurgery and Non-Academic Junior Resident at Government Medical College, Thiruvananthapuram and for the posts of Program Manager and Project Coordinator at Malappuram AYUSH Mission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com