

ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ് (BCPL) 24 ഒഴിവുകളിലേക്ക് നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. ഫോർമാൻ, ജൂനിയർ സുപ്പീരിയിനൻറ്, ഓപ്പറേറ്റർ , ടെക്‌നിഷ്യൻ, ട്രെയിനി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 09.
ഫോർമാൻ (കെമിക്കൽ) – 3
ഫോർമാൻ (സിവിൽ) – 1
ജൂനിയർ സൂപ്രണ്ടന്റ് (ഹ്യൂമൻ റിസോഴ്സസ്) – 1
ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ) – 1
ഓപ്പറേറ്റർ (കെമിക്കൽ) – 8
ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) – 3
ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) – 2
ടെക്നീഷ്യൻ (മെക്കാനിക്കൽ) – 2
ഓപ്പറേറ്റർ (കെമിക്കൽ) ട്രെയിനി – 1
ടെക്നീഷ്യൻ (മെക്കാനിക്കൽ) ട്രെയിനി – 1
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി – 1
ഫോർമാൻ: ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ, കുറഞ്ഞത് 55 ശതമാനം മാർക്ക്
ജൂനിയർ സൂപ്രണ്ടന്റ് (HR): ബിരുദം + പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസിൽ ഡിപ്ലോമ
ഓപ്പറേറ്റർ (കെമിക്കൽ): ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെയുള്ള B.Sc അല്ലെങ്കിൽ കെമിസ്ട്രിയിൽ B.Sc ഓണേഴ്സ്, കുറഞ്ഞത് 50 ശതമാനം മാർക്ക്
ടെക്നീഷ്യൻ: പത്താം ക്ലാസ് + ബന്ധപ്പെട്ട ITI ട്രേഡ്
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി: B.Com, കുറഞ്ഞത് 50 ശതമാനം മാർക്ക് +കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് മിനിറ്റിൽ 40 വാക്കുകൾ വരെ വേഗത
ഫോർമാൻ , ജൂനിയർ സുപ്പീരിയിനൻറ് തസ്തികകൾക്ക് പരമാവധി പ്രായം 32 വയസ്സും ഓപ്പറേറ്റർ , ടെക്‌നിഷ്യൻ , ട്രെയിനി തസ്തികകൾക്ക് 30 വയസ്സുമാണ്. പ്രായം കണക്കാക്കുന്നത് 2026 ഒക്ടോബർ 9 അടിസ്ഥാനമാക്കിയാണ്.
അപേക്ഷകർ ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡ്(BCPL)യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 9 വൈകിട്ട് 5 മണി.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://bcplonline.co.in/UploadFiles/Downloads/BCPL-NE062026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates