സേനയിലാണോ? സബ് ഇൻസ്പെക്ടർ റാങ്കിലേക്ക് മാറാം; 1,167 ഒഴിവുകൾ

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് ആണ് അവസരം.
BSF Recruitment 2026
BSF Recruitment 2026 1,167 Sub Inspector Vacancies Across Four Forces Apply by December 31.BSF/x
Edited By:
Updated on: 
1 min read

കേന്ദ്ര സായുധ പൊലീസ് സേനകളിൽ സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി) തസ്തികകളിൽ നിയമനം നേടാൻ മികച്ച അവസരം. ബിഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നീ സേനകളിലായി ആകെ 1,167 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് ആണ് അവസരം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്.

നിലവിൽ ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി എന്നിവിടങ്ങളിലെ കോൺസ്റ്റബിൾ (GD), കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ), ഹെഡ് കോൺസ്റ്റബിൾ (GD), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (GD) വിഭാഗങ്ങളിലെയും എസ്എസ്ബിയിലെ യോഗ്യരായ എഎസ്ഐ (GD) വിഭാഗത്തിലെയും ഉദ്യോഗസ്ഥർക്കുള്ള ലിമിറ്റഡ് ഡിപ്പാർട്ട്മെന്റൽ കോംപറ്റിറ്റീവ് എക്സാമിനേഷൻ (LDCE) വഴിയുള്ള നിയമനമാണ്.

BSF Recruitment 2026
വരുന്നു... 1,393 ഒഴിവുകൾ, ICAR-ൽ വമ്പൻ നിയമനം; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

സേന തിരിച്ചുള്ള ഒഴിവുകൾ

  • ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF): 235

  • സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF): 377

  • സശസ്ത്ര സീമാ ബൽ (SSB): 125

  • ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ITBP): 430

BSF Recruitment 2026
SBI-യിൽ സെക്യൂരിറ്റി മാനേജർ ആകാം; ശമ്പളം 1.05 ലക്ഷം രൂപ, 60 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം.

പ്രായപരിധി

അപേക്ഷയുടെ അവസാന തീയതിയായ 2026 ഡിസംബർ 31 അടിസ്ഥാനമാക്കി പരമാവധി 32 വയസ്സാണ് പ്രായപരിധി. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തെ പ്രായപരിധി ഇളവ് അനുവദിച്ചിട്ടുണ്ട്.

BSF Recruitment 2026
C-MET: തൃശൂരിൽ നിരവധി ഒഴിവുകൾ; ബിരുദം, ഡിപ്ലോമ യോഗ്യത, അഭിമുഖം 20,23 തീയതികളിൽ

എങ്ങനെ അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗസ്ഥർ ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://bsf.mha.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം.

BSF Recruitment 2026
ISRO-യിൽ 400 ഒഴിവുകൾ; +2 മുതൽ B E വരെ യോഗ്യത, ഫ്രഷേഴ്‌സിന് അവസരം...
Summary

BSF Recruitment 2026 1,167 Sub Inspector Vacancies Across Four Forces Apply by December 31.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER