സിവിൽ എഞ്ചിനീയറിങ് യോഗ്യതയുണ്ടോ? KIIDC-യിൽ ഇന്റേൺഷിപ്പ് ട്രെയിനിയാകാം

ആലപ്പുഴ ജില്ലയിലെ വിവിധ പദ്ധതി സ്ഥലങ്ങളിലേക്കാണ് നിയമനം.
 KIIDC career
B.Tech and Diploma Holders Can Attend KIIDC Walk-In Interview on November 28.Limited.ai image
Edited By:
Updated on: 
1 min read

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KIIDC) ഇന്റേൺഷിപ്പ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ് ബി.ടെക്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം. ആലപ്പുഴ ജില്ലയിലെ വിവിധ പദ്ധതി സ്ഥലങ്ങളിലേക്കാണ് നിയമനം. അഭിമുഖം നവംബർ 28ന് ആലപ്പുഴയിലെ KIIDC റീജിയണൽ ഓഫീസിലാണ് നടക്കുന്നത്.

 KIIDC career
ISRO-യിൽ ഫ്രഷേഴ്‌സിന് അവസരം; 400 ഒഴിവുകൾ, +2 മുതൽ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്, ഡിപ്ലോമ അല്ലെങ്കിൽ എം.ടെക് യോഗ്യത നേടിയിരിക്കണം.

സ്റ്റൈപ്പൻഡ്

ഇന്റേൺഷിപ്പ് ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്ന ബി.ടെക്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. എം.ടെക് യോഗ്യതയുള്ളവർക്ക് പ്രതിമാസം 18,000 രൂപയാണ് സ്റ്റൈപ്പൻഡ്.

 KIIDC career
IHMCT: പ്ലസ് ടു മതി, LDC തസ്തികയിൽ ജോലി നേടാം, മികച്ച ശമ്പളം

അഭിമുഖത്തിന്റെ സമയവും സ്ഥലവും

തീയതി: നവംബർ 28, 2026

സ്ഥലം: ഡെപ്യൂട്ടി ജനറൽ മാനേജരുടെ ഓഫീസ്,KIIDC, ആലപ്പുഴ റീജിയണൽ ഓഫീസ്, 27/753, മാത്തുര, വലിയ ചുടുകാട് ജംഗ്ഷൻ കിഴക്ക്, പഴവീട് പി.ഒ., ആലപ്പുഴ.

സമയം: രാവിലെ 10.30 മുതൽ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471-2586815, 9447116096, 949535982

 KIIDC career
എഞ്ചിനീയർമാർക്ക് അവസരം; സ്‌പോർട്‌സ് കേരള ഫൗണ്ടേഷനിൽ ജോലി നേടാം, നിരവധി ഒഴിവുകൾ...

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://kiidc.in/careers/9

 KIIDC career
എഞ്ചിനീയറിങ് കഴിഞ്ഞോ? BEL-ൽ 350 ഒഴിവുകൾ; ശമ്പളം 13 ലക്ഷം വരെ
Summary

B.Tech and Diploma Holders Can Attend KIIDC Walk-In Interview on November 28.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER