ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ പുതിയ കോഴ്സ് ആരംഭിക്കാൻ അനുമതിലഭിച്ചു. ബി.ടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സാണ് പുതുതായി ആരംഭിക്കുന്നത്.
സർക്കാർ അംഗീകാരം, എഐസിടിഇ അംഗീകാരം, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി അഫിലിയേഷൻ എന്നിവ കോഴ്സിന് ലഭിച്ചു. 30 വിദ്യാർഥികൾക്ക് ഈ കോഴ്സിൽ പ്രവേശനം ലഭിക്കും.
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ്
2025-26 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈൻ ആയി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ടുന്ന അവസാനതീയതി: 2025 ഓഗസ്റ്റ് 18.
കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
ബി സി എ / ബി ബി എ
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈൻ ആയി അടച്ച് കോളേജുകളിൽ പ്രവേശനം നേടേണ്ടുന്ന അവസാന തീയതി: 2025 ഓഗസ്റ്റ് 18. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates