കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിങ് (C- APT) തിരുവനന്തപുരം ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത തൊഴിൽ അധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു.
ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് തുടങ്ങിയ കോഴ്‌സുകളാണ് ലഭ്യമാകുന്നത്.
പട്ടികജാതി, പട്ടികവർഗ, മറ്റ് അർഹ വിദ്യാർഥികൾക്ക് നിയമാനുസൃതമായി ഫീസ് പൂർണമായും സൗജന്യമായിരിക്കും. പരിശീലന കാലയളവിൽ സ്റ്റൈപന്റും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നിശ്ചിത വരുമാന പരിധിക്ക് വിധേയമായി ഫീസ് ഇളവ് അനുവദിക്കുന്നതാണ്.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com, ഫോൺ: 0471 2474720, 0471 2467728.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates