ജംഷദ്പൂരിലുള്ള സിഎസ്‌ഐആർ–നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി (NML) മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.
10-ാം ക്ലാസ് / മെട്രിക്കുലേഷൻ അല്ലെങ്കിൽ വിവിധ ട്രേഡുകളിലെ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ 22 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി 2026 ജനുവരി 05 മുതൽ ഫെബ്രുവരി 06 വരെ സമർപ്പിക്കാം.
ജനറൽ: 14 ഒഴിവുകൾ
ഇലക്ട്രീഷൻ: 2 ഒഴിവുകൾ
കാർപെന്റർ: 1 ഒഴിവ്
ഫിറ്റർ: 1 ഒഴിവ്
പ്ലംബർ: 1 ഒഴിവ്
എസി & റഫ്രിജറേഷൻ: 1 ഒഴിവ്
കമ്പ്യൂട്ടർ (COPA): 2 ഒഴിവുകൾ
ജനറൽ: പത്താം ക്ലാസ് അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത
ടെക്‌നിക്കൽ ട്രേഡുകൾ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.(ഇലക്ട്രീഷൻ, കാർപെന്റർ, ഫിറ്റർ, പ്ലംബർ, എസി & റഫ്രിജറേഷൻ, സി ഒ പി എ)
അപേക്ഷകന്റെ ഉയർന്ന പ്രായപരിധി 25 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 18,000 മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് https://nml.res.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates