calicut University
calicut University publishes sports quota rank list for B.Ed admissions@DrJoeAbah

കാലിക്കറ്റ് സർവകലാശാല: ബിഎഡ് പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് 16-ന് വൈകിട്ട് നാലു മണിക്കുള്ളിൽ ബന്ധപ്പെട്ട കോളജിലെത്തി സ്ഥിര പ്രവേശനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
Published on

കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബി.എഡ് പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാൻഡേറ്ററി ഫീസ് അടയ്ക്കണം. 30 പേരുടെ പട്ടികയാണ് അധികൃതർ പുറത്ത് വിട്ടത്.

calicut University
ബാങ്ക് ഓഫ് ബറോഡയിൽ 417 ഒഴിവുകൾ

തുടർന്ന് ഓഗസ്റ്റ് 16-ന് വൈകിട്ട് നാലു മണിക്കുള്ളിൽ ബന്ധപ്പെട്ട കോളജിലെത്തി സ്ഥിര പ്രവേശനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. സ്പോർട്സ് ക്വാട്ടാ റാങ്ക് ലിസ്റ്റ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

calicut University
ഓണപ്പരീക്ഷയിൽ മിനിമം 30% മാ‍ർക്ക് വേണം, ഇല്ലാത്തവര്‍ക്കായി പ്രത്യേക പരിശീലനം

മാൻഡേറ്ററി ഫീസ് സംവരണ വിഭാഗക്കാർക്ക് 145 രൂപയും മറ്റുള്ളവർ 575 രൂപയുമാണ്. ഒരു തവണ ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. https://admission.uoc.ac.in/

ഫോൺ : 0494 2407017, 7016, 2660600.

Summary

Education news: calicut University publishes sports quota rank list for B.Ed admissions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com