കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആകാം, 36 ഒഴിവുകൾ, മാർച്ച് 31 വരെ അപേക്ഷിക്കാം

1,77,500 രൂപയും മറ്റ് അലവൻസുകളുമാണ് ശമ്പളം
Central Silk Board Scientist B recruitment 2026 notification for 36 vacancies apply before March 31
Central Silk Board announces 36 Scientist-B vacancies; last date to apply is March 31CSB
Updated on
2 min read

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ സിൽക്ക് ബോർഡിൽ പ്രീ-കൊക്കൂൺ സെക്ടറിൽ വിവിധ വിഭാഗങ്ങളിൽ സയന്റിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ബോർഡ് അപേക്ഷ ക്ഷണിച്ചു.

ശാസ്ത്രവിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് (എം എസ് സി) അടിസ്ഥാന യോഗ്യത. സയന്റിസ്റ്റ്-ബി (പ്രീ-കൊക്കൂൺ സെക്ടർ) തസ്തികയിലാണ് ഒഴിവുകളുള്ളത്. 36 ഒഴിവുകളിൽ നിയമനം നടത്താനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

Central Silk Board Scientist B recruitment 2026 notification for 36 vacancies apply before March 31
ഹോമിയോ ഫാർമസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു,പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം; ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

നിർദ്ദിഷ്ട വിഷയങ്ങളിൽ അടിസ്ഥാനയോഗ്യതയും മറ്റ് യോഗ്യതാ ആവശ്യകതളും നിറവേറ്റുവന്നവർക്ക് അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്.

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഏറ്റവും പഴക്കമേറിയ സ്ഥാപനങ്ങളിലൊന്നാണ് സിൽക്ക് ബോർഡ്. 1948 ലാണ് സിൽക്ക് ബോർഡ് സ്ഥാപിതമായത്.

Central Silk Board
Central Silk Board announces 36 Scientist-B vacancies; last date to apply is March 31CSB
Central Silk Board Scientist B recruitment 2026 notification for 36 vacancies apply before March 31
ഫാഷൻ ടെക്നോളജിയിൽ താൽപ്പര്യമുണ്ടോ? കേരളത്തിൽ പഠിച്ച് ഫാഷനിൽ ബിഡെസ് നേടാം; ഐഎഫ് ടികെ പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 24 മുതൽ അപേക്ഷിക്കാം

തസ്തികയുടെ പേര് സയന്റിസ്റ്റ്-ബി (പ്രീ-കൊക്കൂൺ സെക്ടർ)

യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് സയൻസ് അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ICAR AICE-JRF/SRF (Ph.D.) - 2025 പരീക്ഷ എഴുതിയിരിക്കണം. അതിലെ സ്കോർ മാനദണ്ഡമാകും.

ഉയർന്ന പ്രായപരിധി : 35 വയസ്സ് ( 2026 മാർച്ച് 31 അടിസ്ഥാനമാക്കി)

സർക്കാർ ജീവനക്കാർ/സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷം ഇളവ് ലഭിക്കും

മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും.

Central Silk Board Scientist B recruitment 2026 notification for 36 vacancies apply before March 31
70,000 രൂപ മുതൽ 2,75,000 രൂപ വരെ ശമ്പളം, നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു; ഏപ്രിൽ 14 വരെ അപേക്ഷിക്കാം

തസ്തികകളുടെ എണ്ണം 36

ശമ്പളം 56,100-1,77,500 രൂപയും മറ്റ് അലവൻസുകളും

അപേക്ഷാ ഫീസ് : 1000 രൂപ

സ്ത്രീകൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

അപേക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

സെൻട്രൽ സിൽക്ക് ബോർഡ് ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert: Central Silk Board (CSB) invites applications for Scientist-B posts. A total of 36 vacancies are available. Interested candidates can apply online before March 31, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com