70,000 രൂപ മുതൽ 2,75,000 രൂപ വരെ ശമ്പളം, നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു; ഏപ്രിൽ 14 വരെ അപേക്ഷിക്കാം

അസോസിയേറ്റ്, സീനിയർ അസോസിയേറ്റ്, കൺസൾട്ടന്റ് എന്നീ തസ്തികകളിലാണ് നിയമനം
NHIDCL Young Professionals recruitment 2026 salary up to 2.75 lakh notification
NHIDCL announces recruitment for Young Professionals with high salary packages; applications open until April 14.NHIDCL
Updated on
2 min read

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) യങ് പ്രൊഫഷണലുകളെ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അസോസിയേറ്റ്, സീനിയർ അസോസിയേറ്റ്, കൺസൾട്ടന്റ് എന്നീ തസ്തികകളിലാണ് നിയമനം. കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്, ടെക്‌നിക്കൽ, ഹ്യൂമൻ റിസോഴ്‌സസ്, ഫിനാൻസ്, ലീഗൽ, ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിലായി ആകെ 37 ഒഴിവുകൾ ആണ് ഉള്ളത്. തസ്തികകൾക്കനുസരിച്ച് പ്രതിമാസം 70,000 രൂപ മുതൽ 2,75,000 രൂപ വരെ ശമ്പളം ലഭിക്കും.

യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 14 ആണ്.

NHIDCL Young Professionals recruitment 2026 salary up to 2.75 lakh notification
നാഷണൽ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് ബാങ്കിൽ ഓഫീസർ തസ്തികയിൽ ഒഴിവുകൾ, ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം

വടക്കുകിഴക്കൻ മേഖല (NER), മലയോര പ്രദേശങ്ങൾ, അതിർത്തി പ്രദേശങ്ങൾ തന്ത്രപ്രധാന മേഖലകൾ എന്നിവിടങ്ങളിലെ ദേശീയ പാതകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉത്തരവാദിത്തം നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് (NHIDCL). ഇന്ത്യാ ഗവൺമെന്റിന്റെ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (MoRTH), 2013 ലെ കമ്പനി ആക്റ്റ് പ്രകാരം പൊതുമേഖലാ സ്ഥാപനമായി സ്ഥാപിച്ചതും , 2015 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചതുമായ സ്ഥാപനമാണ് ഇത്.

യങ് പ്രൊഫഷണൽ , വിദഗ്ദ്ധ പ്രൊഫഷണൽ (എക്പെർട്ട് പ്രൊഫഷണൽ), പ്രഗത്ഭ വ്യക്തികൾ (എമിനെ​ന്റ് പേഴ്സണാലിറ്റീസ്)എന്നിവരുടെ എംപാനൽമെന്റിനായി എൻ എച്ച്ഐഡിസിഎൽ (NHIDCL) പദ്ധതി ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കും പ്രവർത്തന ആവശ്യങ്ങൾക്കും ആവശ്യമായ പ്രത്യേക വൈദഗ്ധ്യം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടാണ് നിയമനം.

NHIDCL Young Professionals recruitment 2026 salary up to 2.75 lakh notification
നിംഹാൻസിൽ സർട്ടിഫിക്കറ്റ്, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം

തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും

അസോസിയേറ്റ് (കൺസ്ട്രക്ഷൻ മാനേജ്മെന്റ്): 04

സീനിയർ അസോസിയേറ്റ് (കൺസ്ട്രക്ഷൻ മാനേജ്മെന്റ്) :04

കൺസൾട്ടന്റ് (കൺസ്ട്രക്ഷൻ മാനേജ്മെന്റ്): 02

അസോസിയേറ്റ് (ടെക്നിക്കൽ) :04

സീനിയർ അസോസിയേറ്റ് (ടെക്നിക്കൽ) :04

കൺസൾട്ടന്റ് (ടെക്നിക്കൽ): 02

അസോസിയേറ്റ് (ഹ്യൂമൻ റിസോഴ്‌സസ്): 02

സീനിയർ അസോസിയേറ്റ് (ഹ്യൂമൻ റിസോഴ്‌സസ്): 02

അസോസിയേറ്റ് (ഫിനാൻസ്) :04

സീനിയർ അസോസിയേറ്റ് (ഫിനാൻസ്): 02

കൺസൾട്ടന്റ് (ഫിനാൻസ്): 01

അസോസിയേറ്റ് (ലീഗൽ) :02

സീനിയർ അസോസിയേറ്റ് (ലീഗൽ): 01

അസോസിയേറ്റ് (ഇൻഫർമേഷൻ ടെക്‌നോളജി) :02

സീനിയർ അസോസിയേറ്റ് (ഇൻഫർമേഷൻ ടെക്‌നോളജി) :01

ആകെ :37

യോഗ്യത

കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്/സിവിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം, എച്ച്ആർ അല്ലെങ്കിൽ ഫിനാൻസിൽ എംബിഎ, എംകോം/സിഎ/സിഎംഎ, എൽഎൽബി/എൽഎൽഎം, അല്ലെങ്കിൽ നിർദ്ദിഷ്ട എൻഐആർഎഫ് റാങ്കിങ് ഉള്ള സ്ഥാപനങ്ങളിൽ നിന്നള്ള ബിഇ/ബിടെക്/എംടെക് എന്നിവ നേടിയവരും നിശ്ചിത കാലയളവിൽ പ്രവൃത്തിപരിചയമുള്ളവരുമായവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.

NHIDCL Young Professionals recruitment 2026 salary up to 2.75 lakh notification
റെയിൽടെൽ ടെക്നിക്കൽ വിഭാഗത്തിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

പ്രവൃത്തി പരിചയം

അസോസിയേറ്റ്: തുടക്കക്കാർമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ളവർ

സീനിയർ അസോസിയേറ്റ്: രണ്ട് മുതൽ ഒമ്പത് വർഷം വരെ പ്രവൃത്തി പരിചയമുള്ളവർ

കൺസൾട്ടന്റ്: ഒമ്പത് വർഷം മുതൽ 15 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർ

ശമ്പളം

അസോസിയേറ്റ്: 70,000 - 80,000രൂപ.

സീനിയർ അസോസിയേറ്റ്: 80,000 - 1,50,000രൂപ.

കൺസൾട്ടന്റ് രൂപ: 1,50,000 - 2,75,000 രൂപ

ഉയർന്ന പ്രായപരിധി

അസോസിയേറ്റ്: 30 വയസ്സ്

സീനിയർ അസോസിയേറ്റ്: 40 വയസ്സ്

കൺസൾട്ടന്റ്: 45 വയസ്സ്

NHIDCL Young Professionals recruitment 2026 salary up to 2.75 lakh notification
റെയിൽ ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

നിയമന രീതി

കരാർ അടിസ്ഥാനത്തിൽ

തെരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ

വ്യക്തിഗത അഭിമുഖം

ഗ്രൂപ്പ് ചർച്ച

ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 14

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

യങ് പ്രൊഫഷണൽ സംബന്ധിച്ച വിശദ വിജ്ഞാപനം ഇവിടെ വായിക്കാം.

Summary

Job Alert: NHIDCL invites applications for Young Professionals with salaries ranging from Rs 70,000 to Rs 2,75,000. Apply online before April 14, 2026. Check eligibility, salary details, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com