

നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് (NaBFID) ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നിന് വിജ്ഞാപനം പ്രസീദ്ധീകരിച്ചു. സീനിയർ അനലിസ്റ്റ് തസ്തികയിലാണ് നിയമനം.
2021 ൽ അഖിലേന്ത്യാ ധനകാര്യ സ്ഥാപനം (AIFI) എന്ന നിലയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്. രാജ്യത്തെ അടിസ്ഥാന സൗകര്യ ധനസഹായത്തിനുള്ള പ്രധാന സ്ഥാപനങ്ങളിലൊന്നായി പ്രവർത്തിക്കുന്നു.
ആകെ 29 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 25 തസ്തികകളിൽ സ്ഥിരം നിയമനവും നാല് തസ്തികകളിൽ കരാർ നിയമനത്തിലുമാണ് നിയമനം
ലീഗൽ, റിസ്ക് മാനേജ്മെന്റ്, ഇന്റേണൽ ഓഡിറ്റ്, ഐഎസ് ഓഡിറ്റ്, അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്‌സസ്, കമ്പനി സെക്രട്ടേറിയറ്റ്, വിജിലൻസ്, ലെൻഡിങ് ഓപ്പറേഷൻസ്, ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രഷറി, ഇൻഫർമേഷൻ ടെക്‌നോളജി, കംപ്ലയൻസ് തുടങ്ങിയ മേഖലകളിലായി 25 ഒഴിവുകളിൽ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
കോർപ്പറേറ്റ് സ്ട്രാറ്റജി, പാർട്ണർഷിപ്പ്സ് ആൻഡ് ഇക്കോസിസ്റ്റം ഡെവലപ്‌മെന്റ്, ഇൻവെസ്റ്റ്‌മെന്റ് ആൻച് ട്രഷറി എന്നിവയ്‌ക്കായി കരാർ അടിസ്ഥാനത്തിൽ നാല് തസ്തികകളിലേക്കും ആണ് നിയമനം നടത്തുന്നത്.
തസ്തികകളനുസരിച്ച് യോഗ്യതകളിൽ വ്യത്യാസം വരും. യോഗ്യതയും താൽപ്പര്യവും പ്രവൃത്തി പരിചയവമുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ എട്ട് വരെ അപേക്ഷ സമർപ്പിക്കാം.
ലീഗൽ രണ്ട്
റിസ്ക് മാനേജ്മെന്റ് അഞ്ച്
ഇന്റേണൽ ഓഡിറ്റ് ഒന്ന്
ഇന്റേണൽ ഓഡിറ്റ് (ഐഎസ് ഓഡിറ്റ്) രണ്ട്
അഡ്മിനിസ്ട്രേഷൻ ഒന്ന്
ഹ്യൂമൻ റിസോഴ്‌സസ് രണ്ട്
കമ്പനി സെക്രട്ടേറിയറ്റ് ഒന്ന്
വിജിലൻസ് ഒന്ന്
ലെൻഡിങ് ഓപ്പറേഷൻസ് (ലെൻഡിങ് ആൻഡ് പ്രോജക്റ്റ് ഫിനാൻസ്) ആറ്
ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രഷറി ഒന്ന്
ഐടി – ബിസിനസ് അനലിസ്റ്റ് ആൻഡ് ടെക്നിക്കൽ പ്രോജക്റ്റ് മാനേജ്മെന്റ് ഒന്ന്
ഐടി – ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് (ക്ലൗഡ്) ഒന്ന്
കംപ്ലൈൻസ് ഒന്ന്
ആകെ 25
കോർപ്പറേറ്റ് സ്ട്രാറ്റജി
പാർട്ണർഷിപ്പ്സ് ആൻഡ് ഇക്കോസിസ്റ്റം ഡെവലപ്‌മെന്റ് മൂന്ന്
ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രഷറി ഒന്ന്
ആകെ നാല്
പ്രായപരിധി 21 – 40 വയസ്സ് (28.02.2026 വരെ)
വിദ്യാഭ്യാസ യോഗ്യത സിഎ / എംബിഎ / ബിരുദാനന്തര ബിരുദം / എൽഎൽബി / ബിഇ / ബിടെക് (സ്ട്രീം തിരിച്ച്)
പ്രവൃത്തി പരിചയം കുറഞ്ഞത് നാല് വർഷത്തെ യോഗ്യതാനന്തര പരിചയം
ശമ്പളം (റെഗുലർ) പ്രതിവർഷം 24.81 ലക്ഷം രൂപ (ഏകദേശം) + വേരിയബിൾ ശമ്പളം 20% വരെ
ഓൺലൈൻ പരീക്ഷ തീയതി : 2026 മെയ് ( താൽക്കാലികം)
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ എട്ട്
അപേക്ഷ സമർപ്പിക്കാൻ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇവിടെ കാണാം
ഒഴിവുകൾ സംബന്ധിച്ച വിശദമായവിജ്ഞാപനം പിഡിഎഫ് ഇവിടെ വായിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates