സിനിമയിൽ മാസറ്റർ ബിരുദം നേടാം, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഎഫ്എ നേടാം; എൻട്രൻസിന് ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം

സിനിമയിൽ വിവിധ മേഖലകളിലായി മൂന്ന് വർഷ മാസ്റ്റേഴ്സ് ബിരുദ കോഴ്സിനും രണ്ട് വർഷ മാസ്റ്റേഴ്സ് കോഴ്സിനും ചേരാം. ടെലിവിഷൻ രംഗത്ത് ഒരുവർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
FTII Pune MFA cinema admission 2026 apply before April 7
FTII Pune opens applications for MFA in Cinema; entrance exam deadline April 7FTII
Updated on
2 min read

സിനിമ പഠിക്കാൻ താൽപ്പര്യമുണ്ടോ? എങ്കിൽ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ അപേക്ഷിക്കാം. സിനിമ മാത്രമല്ല, വെബ് സീരിസും, ടെലിവിഷനും എല്ലാം പഠിക്കാൻ പറ്റുന്ന കോഴ്സുകളിലേക്ക് എഫ്ടിഐഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പഠിച്ചിറങ്ങുന്നവർക്ക് കൽപ്പിത സർവകലാശാലയായ എഫ്ടിഐഐ ൽ നിന്ന് എം എഫ് എ ബിരുദം, പിജി സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

സിനിമയിൽ വിവിധ മേഖലകളിലായി മൂന്ന് വർഷ മാസ്റ്റേഴ്സ് കോഴ്സിനും രണ്ട് വർഷ മാസ്റ്റേഴ്സ് കോഴ്സിനും ചേരാം. ടെലിവിഷൻ രംഗത്ത് ഒരുവർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

FTII Pune MFA cinema admission 2026 apply before April 7
40,000 രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ ശമ്പളം, അഭിഭാഷകർക്ക് റൈറ്റ്സിൽ അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

ഒരു കോഴ്സിനൊഴികെ മറ്റെല്ലാ കോഴ്സുകൾക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു കോഴ്സിൽ മാത്രം നിർദ്ദിഷ്ട വിഷയങ്ങളിൽ ബിരുദം ആവശ്യമാണ്.

മൂന്ന് വർഷ എം എഫ് എയിൽ അഞ്ച് വിഷയങ്ങളാണ് ഉള്ളത് ഓരോ വിഷയത്തിനും 11 സീറ്റുകൾ വീതമുണ്ട്. രണ്ട് വർഷ എംഎഫ്എയ്ക്ക് 16 സീറ്റുകൾ വീതമുള്ള രണ്ട് കോഴ്സുകളാണ്.

പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്സിൽ നാല് വിഷയങ്ങൾ പഠിക്കാം. ഓരോ വിഷയത്തിലും 11 സീറ്റുകൾ വീതമാണ് ഉള്ളത്.

FTII Pune MFA cinema admission 2026 apply before April 7
റെയിൽടെൽ ടെക്നിക്കൽ വിഭാഗത്തിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

കോഴ്സുകൾ, കാലാവധി, യോഗ്യത, സീറ്റുകളുടെ എണ്ണം എന്നിവ അറിയാം

സിനിമയിൽ മൂന്ന് വർഷ എം എഫ് എ കോഴ്സ്

1. സംവിധാനം, തിരക്കഥാരചന എന്നിവയിൽ സ്പെഷ്യലൈസേഷനോടെ എംഎഫ്എ

2. ഛായാഗ്രഹണത്തിൽ സ്പെഷ്യലൈസേഷനോടെ എംഎഫ്എ

3. എഡിറ്റിങ്ങിൽ സ്പെഷ്യലൈസേഷനോടെ എംഎഫ്എ

4. സൗണ്ട് റെക്കോർഡിങ്ങിലും സൗണ്ട് ഡിസൈനിലും സ്പെഷ്യലൈസേഷനോടെ എംഎഫ്എ

ഈ നാല് കോഴ്സുകളിലും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

5. കലാസംവിധാനത്തിലും പ്രൊഡക്ഷൻ ഡിസൈനിലും സ്പെഷ്യലൈസേഷനോടെ എംഎഫ്എ

ഈ കോഴ്സിന് അപേക്ഷിക്കുന്നവർക്ക് അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ, പെയിന്റിങ്, ഇന്റീരിയർ ഡിസൈൻ അല്ലെങ്കിൽ ഫൈൻ ആർട്സിലെ അനുബന്ധ മേഖലകളിൽ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ആവശ്യമാണ്.

കോഴ്‌സ് കാലാവധി: മൂന്ന് വർഷം (ആറ് സെമസ്റ്റർ)

ഓരോ വിഭാഗത്തിലുമുള്ള സീറ്റുകളുടെ എണ്ണം: 11

FTII Pune MFA cinema admission 2026 apply before April 7
റെയിൽ ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

രണ്ട് വർഷത്തെ എം എഫ് എ പ്രോഗ്രാമുകൾ

1. സ്ക്രീൻ ആക്ടിങ്ങിൽ സ്പെഷ്യലൈസേഷനോടുകൂടിയ എംഎഫ്എ

2. തിരക്കഥാരചന (സിനിമ, ടിവി, വെബ് സീരീസ്) സ്പെഷ്യലൈസേഷനോടുകൂടിയ എംഎഫ്എ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം

പ്രോഗ്രാമിന്റെ കാലാവധി: രണ്ട് വർഷം (നാല് സെമസ്റ്റർ)

ഓരോ വിഭാഗത്തിലുമുള്ള സീറ്റുകളുടെ എണ്ണം: 16

FTII Pune MFA cinema admission 2026 apply before April 7
കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

ടെലിവിഷൻ കോഴ്സ്

എഫ്‌ടിഐഐയുടെ ടിവി വിഭാഗത്തിൽ എഐസിടിഇ അംഗീകൃത ഒരു വർഷത്തെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് കോഴ്സിൽ ചേരാം.

വിഷയങ്ങൾ:

സംവിധാനം,ഇലക്ട്രോണിക് സിനിമാട്ടോഗ്രഫി,വീഡിയോ എഡിറ്റിങ്,സൗണ്ട് റെക്കോർഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ് എന്നിവയിലാണ് ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നത്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം

കോഴ്‌സ് കാലാവധി: ഒരു വർഷം (വാർഷിക പാറ്റേൺ)

ഓരോ വിഭാഗത്തിലുമുള്ള എണ്ണം: 11

അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം : ഏപ്രിൽ ഏഴ്

അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

വിശദമായ പ്രോസ്പെക്ടസ് ഇവിടെ വായിക്കാം

Summary

Education News: The Film and Television Institute of India (FTII), Pune, invites applications for its MFA program in cinema. Interested candidates can apply for the entrance exam until April 7. Check course details, eligibility, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com