റെയിൽ ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്.
RITES recruitment notification for Assistant posts with application deadline April 27.
RITES announces Assistant vacancies, offering opportunities for graduate candidates.RITES
Updated on
1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ( റൈറ്റ്സ്- RITES) ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എച്ച് ആർ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിൽ ആണ് ഒഴിവുകളുള്ളത്.

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന, ഷെഡ്യൂൾ 'എ' വിഭാഗത്തിൽപെടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്സ്).51 വർഷത്തെ പാരമ്പര്യമുള്ള റൈറ്റ്സ് ഇന്ന് ഏറെ പ്രശസ്തമായ മൾട്ടിഡിസ്പ്ലിനറി എൻജിനീയറിങ് കമ്പനികളിലൊന്നാണ്.

RITES recruitment notification for Assistant posts with application deadline April 27.
കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

രാജ്യത്തെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന എഴുത്തുപരീക്ഷ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. കേരളത്തിൽ തിരുവനന്തപുരം പരീക്ഷകേന്ദ്രമാണ്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകളുടെ എണ്ണം എന്നിവ അറിയാം

തസ്തികയുടെ പേര് :അസിസ്റ്റന്റ് (എച്ച്ആർ)

ശമ്പളം: 20,000-66,000 രൂപ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം

ഉയർന്ന പ്രായപരിധി : 30 വയസ്സ്

ഒഴിവുകളുടെ എണ്ണം :15

നിയമന രീതി: സ്ഥിരം നിയമനം

അപേക്ഷാ ഫീസ്:

ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 300 രൂപയും ബാധകമായ നികുതികളും

ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് 100 രൂപയും ബാധകമായ നികുതികളും

RITES recruitment notification for Assistant posts with application deadline April 27.
ഐഐഎഫ്സിഎല്ലിൽ മാനേജർ,അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 37 ഒഴിവുകൾ, ഏപ്രിൽ 10 വരെ അപേക്ഷിക്കാം

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി : ഏപ്രിൽ 27

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

തെരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ

മെഡിക്കൽ പരീക്ഷ

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: RITES invites applications for Assistant posts. Graduate candidates can apply online before April 27. Check eligibility, details, and how to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com