

ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള നവരത്‌ന പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കൽ വിഭാഗത്തിൽ സ്ഥിരം നിയമനത്തിനായുള്ള വിജ്ഞാപനമാണ് റെയിൽടെൽ പ്രസിദ്ധീകരിച്ചത്. ഡേറ്റ സെന്റർ തസ്തികകളിലേക്ക് ഉള്ള ഒഴിവുകളിലാണ് നിയമനം നടത്തുന്നത്.
തപാലിലോ നേരിട്ടോ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഏപ്രിൽ ആറ് വരെ സ്വീകരിക്കും.
റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്, ഇന്ത്യയിലൊട്ടാകെ വ്യാപിച്ചുകിടക്കുന്ന വിപുലമായ ഒപ്റ്റിക് ഫൈബർ കേബിൾ ശൃംഖലയുണ്ട്.
ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിലെ പ്രധാന സ്ഥാപനമായ റെയിൽടെൽ റെയിൽവേ സ്റ്റേഷൻ വൈ-ഫൈ, വീഡിയോ സർവൈലൻസ് സിസ്റ്റങ്ങൾ, ഡേറ്റാ സെന്റർ സേവനങ്ങൾ, ക്ലൗഡ് സേവനങ്ങൾ, ഇ-ഓഫീസ് തുടങ്ങിയ പദ്ധതികളുടെ ഭാഗമാണ്. . നിലവിൽ, ഗുരുഗ്രാമിലും ഹൈദരാബാദിലും റെയിൽടെലിന് ഡേറ്റാ സെന്ററുകളുണ്ട്.
പൊതുമേഖലാ ഡിജിറ്റൽ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് റെയിൽ ടെല്ലിലെ ജോലി. മികച്ച ശമ്പളം ലഭിക്കുന്ന മൂന്ന് തസ്തികകളിലാണ് ഒഴിവുകളുള്ളത്. സീനിയർ മാനേജർ ,മാനേജർ,ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലായാണ് ഒഴിവുകളുള്ളത്.
യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് ടെലികോം/ടെലികോം/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എന്നിവയിൽ ബിഇ/ബിടെക്/ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം/എം എസ് സി (ഇലക്ട്രോണിക്സ്)/എംസിഎ
പ്രവൃത്തി പരിചയം: കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനം/സ്വകാര്യ സ്ഥാപനത്തിൽ (300 കോടി രൂപയക്ക് മുകളിൽ ടേണോവർ ഉള്ള) പ്രസക്തമായ മേഖലകളിൽ ആറ് വർഷത്തെ യോഗ്യതാനന്തര പരിചയം
സർട്ടിഫിക്കേഷൻ
(സിസ്റ്റം അഡ്മിൻ): അസൂർ അഡ്മിൻ അസോസിയേറ്റ്/ആർഎച്ച്സിഎസ്എ/ആർഎച്ച്സിഇ/വിസിടിഎ/സികെഎ/ജെഎൻസിഐഎ-ക്ലൗഡ് അല്ലെങ്കിൽ ഉയർന്നത്
(ഐടി): ആർഎച്ച്സിഎസ്എ/ആർഎച്ച്സിഇ/ഒറാക്കിൾ ജാവ പ്രോഗ്രാമർ/ഡെവലപ്പർ/അസൂർ എഐ എൻജിനീയർ/സിഎഐപി/എഐ എക്സ്പെർട്ട് എന്നിവയിലോ ഇതിനേക്കാൾ ഉയർന്നതോ ആയ സർട്ടിഫിക്കേഷനുകൾ
പ്രായപരിധി : 27 - 34 വയസ്സ്
ശമ്പളം : 60,000-1,80,000 രൂപ
ഒഴിവുകളുടെ എണ്ണം : രണ്ട്
യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് ടെലികോം/ടെലികോം/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എന്നിവയിൽ ബിഇ/ബിടെക്/ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം/എം എസ് സി (ഇലക്ട്രോണിക്സ്)/എംസിഎ
പ്രവൃത്തി പരിചയം: കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനം/സ്വകാര്യ സ്ഥാപനത്തിൽ (300 കോടി രൂപയക്ക് മുകളിൽ ടേണോവർ ഉള്ള) പ്രസക്തമായ മേഖലകളിൽ മൂന്ന് വർഷത്തെ യോഗ്യതാനന്തര പരിചയം
സർട്ടിഫിക്കേഷൻ
(ഡേറ്റാബേസ് അഡ്മിൻ): അസൂർ ഡേറ്റാബേസ് അഡ്മിൻ അസോസിയേറ്റ്/ മോംങ്ങോഡിബി/മൈഎസ്‌ക്യുഎൽ ഡിബിഎ/ഒറാക്കിൾ എസ്‌ക്യുഎൽ/പോസ്റ്റ്‌ഗ്രെഎസ്‌ക്യുഎൽ എന്നിവയിലോ ഇതിനേക്കാൾ ഉയർന്നതോ ആയ സർട്ടിഫിക്കേഷനുകൾ
(ഐടി): ആർഎച്ച്സിഎസ്എ/ആർഎച്ച്സിഇ/ഒറാക്കിൾ ജാവ പ്രോഗ്രാമർ/ഡെവലപ്പർ/അസൂർ എഐ എൻജിനീയർ/സിഎഐപി/എഐ എക്സ്പെർട്ട് എന്നിവയിലോ ഇതിനേക്കാൾ ഉയർന്നതോ ആയ സർട്ടിഫിക്കേഷനുകൾ
പ്രായപരിധി : 23 - 30 വയസ്സ്
ശമ്പളം : 50,000-1,60,000 രൂപ
ഒഴിവുകളുടെ എണ്ണം : നാല്
യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് ടെലികോം/ടെലികോം/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എന്നിവയിൽ ബിഇ/ബിടെക്/ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം/എം എസ് സി (ഇലക്ട്രോണിക്സ്)/എംസിഎ
പ്രവൃത്തി പരിചയം : കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനം/സ്വകാര്യ സ്ഥാപനത്തിൽ (300 കോടി രൂപയക്ക് മുകളിൽ ടേണോവർ ഉള്ള) പ്രസക്തമായ മേഖലകളിൽ രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം
സർട്ടിഫിക്കേഷൻ: അസൂർ അഡ്മിനിസ്ട്രേറ്റർ അസോസിയേറ്റ്/ആർഎച്ച്സിഎസ്എ/വിസിടിഎ എന്നിവയിലോ ഇതിനേക്കാൾ ഉയർന്നതോ ആയ സർട്ടിഫിക്കേഷനുകൾ
പ്രായപരിധി : 21 - 30 വയസ്സ്
ശമ്പളം : 40,000-1,40,000
ഒഴിവുകളുടെ എണ്ണം : മൂന്ന്
ജനറൽ/ഒബിസി: 1200 രൂപ
എസ്‌സി/എസ് ടി: 600 രൂപ
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ മാർഗമോ നേരിട്ടോ റെയിൽ ടെൽ ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷാ കവറിന് മുകളിൽ ഏത് തസ്തികകയ്ക്കാണ് അപേക്ഷിക്കുന്നത് എന്നത് വ്യക്തമായി എഴുതിയിരിക്കണം. ഏപ്രിൽ ആറ് ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി
അപേക്ഷ ലഭിക്കേണ്ട വിലാസം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates