ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എട്ട് പ്രോഗ്രാമുകൾ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ പിഎച്ച്ഡിവരെ; മാർച്ച് 31 വരെ അപേക്ഷിക്കാം

മെയ് മാസം പ്രവേശന പരീക്ഷ നടക്കും, ജൂലൈയിൽ കോഴ്സ് ആരംഭിക്കും.
SCTIMST admission 2026 certificate to PhD programs apply before March 31
SCTIMST opens admissions for multiple programs from certificate courses to PhD; deadline March 31SCTIMST
Updated on
2 min read

ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ പിഎച്ച് ഡി വരെയുള്ള എട്ട് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈയിൽ ആരംഭിക്കുന്ന അക്കാദമിക് വർഷത്തിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. മെയ് മാസം പ്രവേശന പരീക്ഷ നടക്കും.

ഇവിടുത്തെ ഏറ്റവും പ്രശസ്തമായ കോഴ്സുളിലൊന്നാണ് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്). മറ്റൊന്ന് ബയോമെഡിക്കൽ എംടെക് ആണ്. ഇതിന് പുറമെ പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളും അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

SCTIMST admission 2026 certificate to PhD programs apply before March 31
സിനിമയിൽ മാസറ്റർ ബിരുദം നേടാം, പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഎഫ്എ നേടാം; എൻട്രൻസിന് ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്)

യോഗ്യത: എംബിബിഎസ് / ബിഡിഎസ് / ബിടെക് / ബിവിഎസ്‌സി / ബിഎസ്‌സി നഴ്സിങ് / ബിപിടി / ബിഫാം / ഒക്യുപേഷനൽ തെറപ്പി ബിരുദം എന്നിവയോ സ്റ്റാറ്റിസ്റ്റിക്സ് / ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡെമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രീഷൻ, സോഷ്യോളജി, ഇക്കണോമിക്സ്, സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ലോ എന്നിവയിൽ പിജിയോ ഉള്ളവർക്ക് അപേക്ഷിക്കാം.ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി : 40 വയസ്സ്

സീറ്റുകളുടെ എണ്ണം: 28

കാലാവധി:രണ്ട് വർഷം

പ്രവേശനം: പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്

കാലാവധി: ഒരു വർഷം (ജൂലൈ 2026 മുതൽ ജൂൺ 2027 വരെ)

എംബിബിഎസ്സിന് ശേഷം സർക്കാർ സർവീസിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ആവശ്യമാണ്.

പ്രായപരിധി: 50 വയസ്സ് .

സീറ്റുകളുടെ എണ്ണം:11

പ്രവേശനം: പത്തിൽ കൂടുതൽ അപേക്ഷകൾ ഉണ്ടെങ്കിൽ, പരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും

SCTIMST admission 2026 certificate to PhD programs apply before March 31
40,000 രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ ശമ്പളം, അഭിഭാഷകർക്ക് റൈറ്റ്സിൽ അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

എംടെക് ബയോമെഡിക്കൽ

യോഗ്യത: ബയോമെഡിക്കൽ, മെക്കാനിക്കൽ, കംമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിലെ ബിടെക്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഉള്ള എംഎസ്‌സി, എംബിബിഎസ്, ബിഡിഎസ്,ബിഫാം തുടങ്ങിയ ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

കോഴ്സ് കാലയളവ് : നാല് സെമസ്റ്റർ, രണ്ട് വർഷം

സീറ്റുകളുടെ എണ്ണം:10

ആകെ 10 സീറ്റാണ് ഉള്ളത്. ഇതിൽ നാല് സീറ്റിൽ ശ്രീചിത്ര നടത്തുന്ന പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം നടത്തുക. ബാക്കിയുള്ള ആറ് സീറ്റിൽ ഗേറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

പി എച്ച് ഡി

യുജിസി/സിഎസ്ഐആർ/ഐസിഎംആർ/ഡിബിടി/ഡിഎച്ച്ആർ-ബിആർഇടി ജെആർഎഫ് ഉള്ളവർക്കും ശ്രീചിത്രയിൽ നിന്നുള്ള എംഫിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം

ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ്, ഹെൽത്ത് സയൻസ്, ബയോമെറ്റീരിയൽ സയൻസ്ആൻഡ് ടെക്നോളജി, മെഡിക്ക. സയൻസ്, ബയോ എൻജിനീയറിങ്,ബയോമെഡിക്കൽ സയൻസ്,ബയോളജിക്കൽ സയൻസ് തുടങ്ങിയവിഷയങ്ങളിൽ അപേക്ഷിക്കാം.

SCTIMST admission 2026 certificate to PhD programs apply before March 31
റെയിൽടെൽ ടെക്നിക്കൽ വിഭാഗത്തിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

പിജി ഡിപ്ലോമ : കാർഡിയാക് ലബോറട്ടറി ടെക്നോളജി, ക്ലിനിക്കൽ പെർഫ്യൂഷൻ, ട്രാൻസ്ഫ്യൂഷൻ ടെക്നോളജി എന്നീ കോഴ്സുകൾ

കാർഡിയാക് ലബോറട്ടറി ടെക്നോളജിയിൽ പിജി ഡിപ്ലോമ (PGDCLT)

ഫിസിക്സ് പ്രധാന വിഷയമായോ അനുബന്ധ വിഷയമായോ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎസ്സി ബിരുദം അല്ലെങ്കിൽ 'കാർഡിയാക് ലബോറട്ടറി ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ സ്പെഷ്യാലിറ്റി'. മൊത്തം 50% മാർക്കോടെ.

ക്ലിനിക്കൽ പെർഫ്യൂഷനിൽ പിജി ഡിപ്ലോമ (പിജിഡിസിപി)

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ സുവോളജിയിൽ പ്രധാന വിഷയമായോ അനുബന്ധ വിഷയമായോ ബിഎസ്‌സി ബിരുദം അല്ലെങ്കിൽ 'ക്ലിനിക്കൽ പെർഫ്യൂഷനിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ സ്പെഷ്യാലിറ്റി'. കുറഞ്ഞത് 50% മാർക്ക് ആവശ്യമാണ്.

ട്രാൻസ്ഫ്യൂഷൻ ടെക്നോളജിയിൽ പിജി ഡിപ്ലോമ (PGDTT)

ബയോളജിക്കൽ സയൻസിലെ ഏതെങ്കിലും ശാഖയിൽ ബിഎസ്സി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ട്രാൻസ്ഫ്യൂഷൻ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ സ്പെഷ്യാലിറ്റിയിൽ ഈ വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കോടെ നേടിയിരിക്കണം.

കോഴ്സ് കാലയളവ്: രണ്ട് വർഷം

പ്രായപരിധി: 25വയസ്സ്

SCTIMST admission 2026 certificate to PhD programs apply before March 31
‘‘ഈ യൂണിവേഴ്‌സിറ്റിയുടെ സെന്റർ തന്നെ ഇൻഡസ്ട്രിയാണ്‘‘

ഡിപ്ലോമ : ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്നോളജി ഡിപ്ലോമ

അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇലക്ട്രോണിക്സ്/ബയോമെഡിക്കൽ എൻജിനീയറിഘ്/ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ 'ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ സ്പെഷ്യാലിറ്റി' ഉള്ള മികച്ച അക്കാദമിക് റെക്കോർഡ്.

കോഴ്സ് കാലയളവ്: രണ്ട് വർഷം

പ്രായപരിധി : 25 വയസ്സ്

അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ്: ഫിസിയോതെറപ്പി അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം

ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT) (അംഗീകൃത സർവകലാശാലയിൽ നിന്ന് ക്യാമ്പസിൽ നാല് വർഷത്തെ റെഗുലർ ബിരുദവും ഫിസിയോതെറാപ്പിയിൽ ഇന്റേൺഷിപ്പും)

കോഴ്സ് കാലയളവ്: ഒരു വർഷം

പ്രായപരിധി 25വയസ്സ്

വിശദമായ പ്രോസ്പെക്ടസ് ഇവിടെ വായിക്കാം

അഡ്മിഷൻ നോട്ടീസ് ഇവിടെ വായിക്കാം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

Summary

Education News: Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST) invites applications for eight programs ranging from advanced certificate courses to PhD. Apply before March 31. Check eligibility and course details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com