കേരള കേന്ദ്ര സര്‍വകലാശാല:ഓണേഴ്സ് ബിരുദത്തിന് ജനുവരി 30 വരെ അപേക്ഷിക്കാം; പിജി കോഴ്സുകൾക്ക് ജനുവരി 20 വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാലയില്‍ 26 പിജി പ്രോഗ്രാമുകളും നാല് ഓണേഴ്സ് പ്രോ​ഗ്രാമുകളാണ് ഉള്ളത്.
 Librarian
Central University of Kerala Four-Year Honours Admissions Open; PG Deadline Extended to January 20 Gemini
Updated on
1 min read

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഓണേഴ്സ് പ്രോ​ഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ബി എസ് സി, ബികോം, ബി സി എ, ബി എ എന്നീ പ്രോ​ഗ്രാമുകളിലാണ് ഓണേഴ്സ് കോഴ്സുകൾ കേന്ദ്ര കേരള സ‍ർവകലാശാലയിൽ ഉള്ളത്.

ബിഎസ് സി (ഓണേഴ്സ്) ബയോളജി, ബി കോം (ഓണേഴ്‌സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളാണ് ഇതിൽ ഉൾപ്പെടുന്നത്. .

 Librarian
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം,18 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് യുകെ; ഫെബ്രുവരിയിൽ അപേക്ഷിക്കാം

ബിഎ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റ് പ്രോഗ്രാമുകള്‍ പെരിയ ക്യാമ്പസിലുമാണ് നടക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി - യുജി) യിലൂടെയാണ് പ്രവേശനം.

പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും.

ജനുവരി 30ന് രാത്രി 11.50 വരെ www.cukerala.ac.in, www.cuet.nta.nic.in എന്നിവ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 31ന് രാത്രി 11.50 വരെ ഫീസ് അടക്കാം.

 Librarian
കേരള റബർ ലിമിറ്റഡിൽ എൻജിനിയ‍ർ, മാനേജ‍ർ തസ്തികകളിൽ ഒഴിവ്, ജനുവരി 28 വരെ അപേക്ഷിക്കാം

ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് പിന്നീട് ലഭിക്കും. മെയ് 11 മുതല്‍ 31 വരെ തീയതികളിലാകും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം തീയതി നീട്ടി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടി - പിജിയിലൂടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം.

സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിച്ച് ജനുവരി 20ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 23 മുതല്‍ 25 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. മാര്‍ച്ചിലാണ് പരീക്ഷ.

26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.

ഹെല്‍പ്പ് ഡസ്‌ക്: 01140759000/01169227700. ഇ മെയില്‍: helpdeskcuetpg@nta.ac.in

Summary

Education News: The Central University of Kerala has opened applications for its four-year honours degree programmes until January 30, while the PG admission deadline has been extended to January 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com