ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം,18 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് യുകെ; ഫെബ്രുവരിയിൽ അപേക്ഷിക്കാം

ഒരു വർഷത്തെ മുഴുവൻ സമയ മാസറ്റർ ബിരുദ കോഴ്സിനാണ് ഗ്ലാസ്ഗോ സർവകലാശാല 15,000 പൗണ്ട് ( ഏകദേശം 18 ലക്ഷം ഇന്ത്യൻ രൂപ) യുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
Glasgow University scholarship to Indian students
The University of Glasgow is offering Rs 18 lakh scholarship to Indian students Glasgow University
Updated on
2 min read

ലോകത്തിലെ ഏറ്റവും പഴയ യൂണിവേഴ്സിറ്റികളിലൊന്നും ഇന്നും റാങ്കിങ്ങിൽ മുൻനിരയിൽ നിൽക്കുന്നതുമായ ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായി 18 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു.

ഒരു വർഷത്തെ മുഴുവൻ സമയ മാസറ്റർ ബിരുദ കോഴ്സിനാണ് ഗ്ലാസ്ഗോ സർവകലാശാല 15,000 പൗണ്ട് ( ഏകദേശം 18 ലക്ഷം ഇന്ത്യൻ രൂപ) യുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ നിർദ്ദിഷ്ട പ്രായപരിധിക്ക് താഴെയുള്ള വിദ്യാർത്ഥികൾക്ക് സ്കോട്ട്ലാൻഡിലുടനീളം സൗജന്യ ബസ് യാത്രയുടെ പ്രയോജനം ലഭിക്കും,

Glasgow University scholarship to Indian students
കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍, ഫെബ്രുവരി രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം

യുകെയും ഇന്ത്യയും തമ്മിലുള്ള അക്കാദമിക് സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഉയർന്ന വിജയം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ മികച്ച വിദ്യാഭ്യാസം കൂടുതൽ പ്രാപ്യമാക്കുക എന്നതാണ് സ്കോളർഷിപ്പിന്റെ ലക്ഷ്യം.

എഎസ്ബിഎസ് ഇന്ത്യ അച്ചീവേഴ്‌സ് അവാർഡ്

ആദം സ്മിത്ത് ബിസിനസ് സ്‌കൂൾ ഇന്ത്യൻ അച്ചീവേഴ്‌സ് അവാർഡ്, അക്കാദമിക് മികവ്, നേതൃത്വപരമായ കഴിവ്, മാറ്റം സൃഷ്ടിക്കാനുള്ള പ്രതിജ്ഞാബദ്ധത എന്നിവ പ്രകടിപ്പിക്കുന്ന ഇന്ത്യയിൽ നിന്നുള്ള മികച്ച വിദ്യാർത്ഥികൾക്കാണ് ഇത് നൽകുന്നത്.

Glasgow University scholarship to Indian students
kerala PSC: ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ തസ്തികയിൽ ഒഴിവുകൾ, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പ് 2026:

യോഗ്യത: അന്താരാഷ്ട്ര ഫീസ് സ്റ്റാറ്റസുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

കോഴ്‌സുകൾ: ബാങ്കിങ്, ഫിനാൻസ്, അനലിറ്റിക്‌സ്, ഇക്കണോമിക്‌സ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, തുടങ്ങി 27 ബിരുദാനന്തര പ്രോഗ്രാമുകൾ.

ഒരു വർഷത്തെ, മുഴുവൻ സമയ മാസ്റ്റേഴ്‌സ്

അധ്യയന വർഷം: 2026-2027.

വിദ്യാർത്ഥികൾക്ക് ധനസഹായം നേടുന്നതിന് ഒന്നിലധികം അവസരങ്ങൾ നൽകിക്കൊണ്ട് രണ്ട് അപേക്ഷാ റൗണ്ടുകളിലായാണ് സ്വീകരിക്കുന്നതും വിലയിരുത്തുന്നതും.

Glasgow University scholarship to Indian students
വർധമാൻ മഹാവീർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം നേടാം

അപേക്ഷാ സമയക്രമവും തെരഞ്ഞെടുപ്പ് റൗണ്ടുകളും

ഗ്ലാസ്ഗോ സർവകലാശാല സ്കോളർഷിപ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ രണ്ട് ഘട്ടങ്ങളിലായി നടത്തുക

അക്കാദമിക് മെറിറ്റും മൊത്തത്തിലുള്ള പ്രൊഫൈലും അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ വിലയിരുത്തുന്നത്.

ഗ്ലാസ്‌ഗോ സ്‌കോളർഷിപ്പിന് ആർക്കൊക്കെ അപേക്ഷിക്കാം?

യുകെയിലെ ഫസ്റ്റ് ക്ലാസ് ഓണേഴ്‌സ് ബിരുദത്തിന് തുല്യമായ മികച്ച അക്കാദമിക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, ഇത് സാധാരണയായി 70 ശതമാനമോ അതിൽ കൂടുതലോ മാർക്ക് അല്ലെങ്കിൽ ഗ്രേഡ് ആണ്.

Glasgow University scholarship to Indian students
5 ലക്ഷം രൂപയില്‍ താഴെയാണോ കുടുംബ വരുമാനം?, എങ്കിൽ പ്രതിമാസം 1000 രൂപ; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി വഴി

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് കൊണ്ടുള്ള പ്രയോജനങ്ങൾ

അന്താരാഷ്ട്ര തലത്തിൽ ട്യൂഷൻ ഫീസ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, 18 ലക്ഷം രൂപയുടെ ഫീസ് ഇളവ് എന്നത് വിദ്യാർത്ഥികൾക്ക് വളരെയധികം സഹായകമാണ്. ഈ തുകയ്ക്കുള്ള ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലോകോത്തര യുകെ വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ നേടുന്നതിനുള്ള അവസരമായി മാറും.

22 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് സ്കോട്ട്ലൻഡിലുടനീളം സൗജന്യ ബസ് യാത്രയുടെ പ്രയോജനം ലഭിക്കുന്നു, ഇത് ജീവിതച്ചെലവ് കുറയ്ക്കുന്നതിന് കൂടുതൽ സഹായകമാകുന്നു.

ഈ സംരംഭം സാമ്പത്തിക ഭാരം ലഘൂകരിക്കുക മാത്രമല്ല, ഇന്ത്യയും യുകെയും തമ്മിലുള്ള അക്കാദമിക് ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു, ധനകാര്യം, അനലിറ്റിക്സ്, സാമ്പത്തിക ശാസ്ത്രം, എച്ച്ആർ തുടങ്ങിയ മേഖലകളിലെ ആഗോള കരിയറിൽ സാധ്യതകൾ തുറക്കുന്നതാണ്.

Glasgow University scholarship to Indian students
നഴ്സുമാർക്ക് ബെൽജിയത്തിൽ അവസരം; സൗജന്യ നിയമനവും ഭാഷാ പരിശീലനവും; ശമ്പളം 2,10,000 രൂപ

എഎസ്ബിഎസ് ഇന്ത്യ അച്ചീവേഴ്‌സ് അവാർഡ്

ആദം സ്മിത്ത് ബിസിനസ് സ്‌കൂൾ (എഎസ്ബിഎസ് -ASBS ) ഇന്ത്യൻ അച്ചീവേഴ്‌സ് അവാർഡ്, അക്കാദമിക് മികവ്, നേതൃത്വപരമായ കഴിവ്, നല്ല മാറ്റം സൃഷ്ടിക്കാനുള്ള പ്രതിബദ്ധത എന്നിവ പ്രകടിപ്പിക്കുന്ന ഇന്ത്യയിൽ നിന്നുള്ള മികച്ച വിദ്യാർത്ഥികളെ അംഗീകരിക്കുന്നു.

എല്ലാ എഎസ്ബിഎസ് പി ജി ടി (ASBS PGT )പ്രോഗ്രാമുകൾക്കും യോഗ്യതയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

ഈ സ്കോളർഷിപ്പ് രണ്ട് റൗണ്ടുകളിലായാണ് വിലയിരുത്തപ്പെടും. 2026 ഫെബ്രുവരി 23 ഉം 2026 മെയ് 18 ആണ് യഥാക്രമം ഒന്നാം റൗണ്ടിലെയും രണ്ടാം റൗണ്ടിലെയും സ്കോളർഷിപ്പ് അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതികൾ

Glasgow University scholarship to Indian students
സൗജന്യ ഡൈവ് മാസ്റ്റർ പരിശീലന പരിപാടിയിലേക്ക് ആപേക്ഷിക്കാം

അവാർഡ് റൗണ്ടിനെ അടിസ്ഥാനമാക്കി യോഗ്യരായ എല്ലാ അപേക്ഷരെയും 2026 മാർച്ച് ആറിനും മെയ് 29 ന് മുമ്പും ഇത് സംബന്ധിച്ച തീരുമാനങ്ങൾ അറിയിക്കും.

അന്വേഷണങ്ങൾക്ക് : scholarships@glasgow.ac.uk ഐഡിയിൽ മെയിൽ ചെയ്യാം.

Summary

Education News: University of Glasgow in the UK offers Rs 18 lakh scholarship exclusively for Indian students. Apply now for this UK study opportunity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com