വർധമാൻ മഹാവീർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം നേടാം

യു ജി സി - നെറ്റ് / യുജിസി - സി എസ് ഐ ആർ നെറ്റ് /ഗേറ്റ് /സീഡ് എന്നിവയുൾപ്പെടെയുള്ള ദേശീയതല ഫെലോഷിപ്പ് അല്ലെങ്കിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
 PhD admission
VMOU PhD Direct Admission 2026, Apply by February 10FreePik,representative image
Updated on
1 min read

രാജസ്ഥാനിലെ വർധമാൻ മഹാവീർ ഓപ്പൺ യൂണിവേഴ്സിറ്റി (VMOU), 2026 ജനുവരി സെഷനിലെ പി എച്ച് ഡി പ്രോഗ്രാമിലേക്കുള്ള ഡയറക്ട് അഡ്മിഷൻ നോട്ടിഫിക്കേഷൻ പുറത്തിറക്കി.

യു ജി സി - നെറ്റ് / യുജിസി - സി എസ് ഐ ആർ നെറ്റ് /ഗേറ്റ് /സീഡ് എന്നിവയുൾപ്പെടെയുള്ള ദേശീയതല ഫെലോഷിപ്പ് അല്ലെങ്കിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

അഡ്മിഷൻ റഗുലർ മോഡിൽ ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 10 ഫെബ്രുവരി 2026.

 PhD admission
തിരുച്ചിറപ്പള്ളി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പി.എച്ച്ഡിക്ക് അപേക്ഷിക്കാം

ലഭ്യമായ വിഷയങ്ങളും ഒഴിവുകളും

  • ബോട്ടണി – 02

  • കൊമേഴ്സ് – 04

  • ഇംഗ്ലീഷ് – 04

  • എഡ്യൂക്കേഷൻ – 04

  • ജേർണലിസം – 04

  • ഫിസിക്സ് – 04

  • ഇക്കണോമിക്സ് – 01

 PhD admission
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ: പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യതാ മാനദണ്ഡങ്ങൾ

പി.എച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാർഥികൾക്ക് താഴെ പറയുന്ന യോഗ്യതകൾ നിർബന്ധമാണ്:

  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ അതിന് തുല്യമായ പ്രൊഫഷണൽ ഡിഗ്രി കുറഞ്ഞത് 55% മാർക്കോടെ (അല്ലെങ്കിൽ UGC 7-പോയിന്റ് ഗ്രേഡിംഗ് സ്കെയിലിൽ ഗ്രേഡ് ‘B’) പാസായിരിക്കണം.

  • എസ് സി / എസ് ടി/ ഒ ബി സി (നോൺ-ക്രീമിലെയർ) / ഭിന്നശേഷിക്കാർ വിഭാഗങ്ങൾക്ക് 5% മാർക്ക് ഇളവ് (55% → 50%) അനുവദിക്കും.

  • യു ജി സി - നെറ്റ് / യുജിസി - സി എസ് ഐ ആർ നെറ്റ് /ഗേറ്റ് /സീഡ് അല്ലെങ്കിൽ സമാനമായ ദേശീയതല പരീക്ഷകളിൽ ഫെലോഷിപ്പ്/സ്കോളർഷിപ്പ് യോഗ്യത നേടിയിരിക്കണം. ഇതാണ് ഡയറക്ട് അഡ്മിഷനുള്ള എൻട്രൻസ് യോഗ്യത.

 PhD admission
പട്നാ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ജനുവരി 21

പ്രവേശന നടപടിക്രമം

  • പ്രവേശനം UGC മാർഗനിർദേശങ്ങളും കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ റിസർവേഷൻ നയവും അനുസരിച്ചായിരിക്കും.

  • ഫെലോഷിപ്പ്/സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾക്ക് ഇന്റർവ്യൂയും ഡോക്യുമെന്റ് വെരിഫിക്കേഷനും അടിസ്ഥാനമാക്കി ഡയറക്ട് അഡ്മിഷൻ.

  • ഇന്റർവ്യൂവിന് വിളിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം സർവകലാശാല തീരുമാനിക്കും.

 PhD admission
ഐ ഐ എം സംബാൽപൂരിൽ പി എച്ച് ഡി പ്രവേശനം; അപേക്ഷ ഫെബ്രുവരി 28 വരെ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.vmou.ac.in/sites/default/files/2026-01-notices-temp/Guidelines.pdf

Summary

Education news: VMOU Releases PhD Direct Admission Notification for January 2026 Session, Apply by February 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com