ഒഡിഷയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) സംബാൽപൂർ- 2026 അധ്യയന വർഷത്തിനായുള്ള പി എച്ച് ഡി പ്രോഗ്രാമിനുള്ള അപേക്ഷകൾ ക്ഷണിച്ചു. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള, ഗവേഷണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കാണ് അവസരം.
ഓർഗനൈസേഷൻ ബിഹേവിയർ & ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്
ഫിനാൻസ് & അക്കൗണ്ടിംഗ് മാനേജ്‌മെന്റ്,
ഓപ്പറേഷൻസ് മാനേജ്‌മെന്റ്,
ജനറൽ മാനേജ്‌മെന്റ് & ഇക്കണോമിക്സ്
സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ഇൻഫർമേഷൻ സിസ്റ്റം മാനേജ്‌മെന്റ്,
മാർക്കറ്റിങ് മാനേജ്‌മെന്റ്
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രി അല്ലെങ്കിൽ തുല്യമായ പ്രൊഫഷണൽ യോഗ്യത.
ബിരുദത്തിനും മാസ്റ്റേഴ്സിനും 60% മാർക്കോ അല്ലെങ്കിൽ തുല്യമായ ഗ്രേഡോ ആവശ്യമാണ്.
എൻജിനീയറിങ് ബിരുദക്കാർക്ക് 4 വർഷ/8 സെമസ്റ്റർ ഡിഗ്രി സി ജി പി എ 6.5.
സംവരണ വിഭാഗക്കാർക്ക് മാർക്കിൽ 5% ഇളവ്.
അവസാന വർഷം മാസ്റ്റേഴ്സ്/ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം, ജൂൺ 30, 2026 മുമ്പ് ആവശ്യമായ രേഖകൾ സമർപ്പിക്കണം.
പ്രായപരിധി: ജൂൺ 30, 2026 വരെ 40 വയസ്സിന് താഴെ
പ്രവേശന പ്രക്രിയ
ചുരുക്കപ്പട്ടിക CAT, GATE, GRE, GMAT, UGC/CSIR JRF, അല്ലെങ്കിൽ IIMSAT 2026 സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കും.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുമായി വ്യക്തിഗത അഭിമുഖം നടത്തും.
വിദ്യാർത്ഥികൾ സമർപ്പിക്കുന്ന എസ് ഒ പി (Statement of Purpose) കൂടി പരിഗണിച്ചാകും അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28, 2026. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://iimsambalpur.ac.in/phd-admission-process-2026/.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates